ഒമാനിൽ മഴ കനക്കും; ജാഗ്രതാ നിർദേശവുമായി അധികൃതർ, മൂന്ന് ദിവസത്തേക്ക് ഓൺലൈൻ പഠനം

ഒമാനിൽ മഴ കനക്കും; ജാഗ്രതാ നിർദേശവുമായി അധികൃതർ, മൂന്ന് ദിവസത്തേക്ക് ഓൺലൈൻ പഠനം

M
MathrubhumiSource Link
മസ്കറ്റ് : ഒമാനിൽ മസ്കറ്റ് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രി വരെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. To advertise here, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കൻ ഷർഖിയ, വടക്കൻ ഷർഖിയ, മസ്‌കറ്റ് , അൽ വുസ്ത, മുസന്ദം, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന എന്നീ പ്രദേശങ്ങളിലാവും മഴ ലഭിക്കുക.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വാദിയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം നടപ്പിലാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവയിലാകെ ഇ-ലേണിങ് സംവിധാനം സജീവമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ രാജ്യത്തെ മറ്റ് ഗവർണറേറ്റുകളിൽ തീരുമാനം ബാധകമായിരിക്കും. മാർച്ച് 24 ചൊവ്വാഴ്ച മുതൽ മാർച്ച് 26 വ്യാഴാഴ്ച വരെ ഓൺലൈൻ പഠനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചിരിക്കുന്ന പ്രതികൂല കാലാവസ്ഥയെ മുൻകരുതലായി കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒമാനിൽ കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ പെരുന്നാൾ അവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. ഒമാനിൽ തൊഴിൽ മന്ത്രാലയം ചൊവ്വാഴ്ച വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കാണ് തീരുമാനം ബാധകം. ദോഫാർ, അൽ വുസ്ഥ ഒഴികെയുള്ള ഗവർണറേറ്റുകളിലാണ് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. Content Highlights: Meteorological department warns of heavy rain, thunderstorms, and hailstorms., Affected regions include Muscat, Buraimi, Dhahirah, and others., Ministry of Education mandates online learning for schools and universities., Online classes effective from March 24 to March 26., Public advised to avoid wadis and unnecessary travel. Published: 23 Mar 2026, 04:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനിൽ മഴ കനക്കും; ജാഗ്രതാ നിർദേശവുമായി അധികൃതർ, മൂന്ന് ദിവ… | Boolokam