മസ്‌കറ്റ് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് 'അറബ് ടൂറിസം നെക്ലേസ് ഓഫ് ദി എക്സലന്റ് ക്ലാസ്' പുരസ്‌കാരം നൽകി ആദരിച്ചു. ടൂറിസം മേഖലയിൽ അറബ് രാജ്യങ്ങൾക്കിടയിലുള്ള സംയുക്ത പ്രവർത്തനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ കണക്കിലെടുത്താണ് അറബ് ടൂറിസം ഓർഗനൈസേഷൻ പുരസ്‌കാരം നൽകിയത്. To advertise here, അറബ് ടൂറിസം ഓർഗനൈസേഷന്റെ ജിദ്ദയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് നജീബ് ബിൻ ഹിലാൽ ബിൻ സഊദ് അൽബുസൈദി പുരസ്‌കാരം ഏറ്റുവാങ്ങി. അറബ് ടൂറിസം ഓർഗനൈസേൻ പ്രസിഡന്റ് ഡോ. ബന്ദർ ബിൻ ഫഹദ് അൽ ഫാഹിദിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. Content Highlights: Sultan Haitham Bin Tariq awarded the Arab Tourism Necklace of Excellence., Recognition for contributions to joint Arab tourism efforts., Award ceremony held at the Arab Tourism Organization headquarters in Jeddah., Omani Ambassador to Saudi Arabia accepted the honor on behalf of the Sultan. Published: 23 Apr 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
