റിയാദ്: താമസ - കുടിയേറ്റ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ 11,967 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. താമസ കുടിയേറ്റ നിയമ ലംഘിച്ചതിന് 7,650 പേരെയും അനധികൃതമായി സൗദി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 2,952 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 1,365 പേരെയുമാണ് അറസ്റ്റ് ചെയ്തത്. To advertise here, നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,140 പേരിൽ 71 ശതമാനം എത്യോപ്യക്കാരും 26 ശതമാനം യെമനികളും 3 ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദിയിൽനിന്നും അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ചതിന് 42 പേർ കൂടി പിടിക്കപ്പെട്ടു. നിയമലംഘകരെ കൊണ്ടുപോകുന്നതിലും പാർപ്പിച്ചതിലും പങ്കാളികളായതിന് 17 പേരെ അറസ്റ്റ് ചെയ്തതായി എസ്‌പിഎ റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുന്ന, ഗതാഗത സൗകര്യവും താമസ സൗകര്യവും നൽകുന്ന ഏതൊരാൾക്കും പരമാവധി 15 വർഷം വരെ തടവും ഒരു മില്യൺ റിയാൽ വരെ പിഴയും വാഹനങ്ങളും സ്വത്തും കണ്ടുകെട്ടുകയും ചെയ്യുന്നതടക്കമുള്ള ശിക്ഷ നൽകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്നവർ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാവുന്നതാണ്. Content Highlights: 11,967 individuals arrested in a single week for various violations., Breakdown includes residency, labor, and illegal border crossing cases., Strict penalties up to 15 years in prison and 1 million Riyal fine for aiding illegal entry., Official hotline numbers provided for reporting violations. Published: 30 Mar 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒരാഴ്ചയ്ക്കുള്ളിൽ സൗദി അധികൃതർ അറസ്റ്റ് ചെയ്തത് 11,967 നിയമലംഘകരെ
M
MathrubhumiSource Link
about 1 month ago