ജിദ്ദ: താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ 14,242 പേരെയാണ് പിടികൂടി സൗദി അറേബ്യ. പിടികൂടിയവരിൽ താമസ നിയമങ്ങൾ ലംഘിച്ചതിന് 7,884 പേരെയും അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,948 പേരെയും തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾക്ക് 2,410 പേരെയും അറസ്റ്റ് ചെയ്തു. To advertise here, നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുകയും ഗതാഗത സൗകര്യവും താമസ സൗകര്യവും നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും ഒരു മില്യൺ റിയാൽ വരെ പിഴയും വാഹനങ്ങളും സ്വത്തും കണ്ടുകെട്ടലും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാം. Published: 05 Apr 2026, 10:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒരാഴ്ചയ്ക്കുള്ളിൽ 14,242 നിയമലംഘകരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു
M
MathrubhumiSource Link
about 1 month ago