ഒരാൾ മുൻ കമ്യൂണിസ്റ്റായാൽ ഉണ്ടാകാനിടയുള്ള വിഭ്രാന്തിയാണ് ജി. സുധാകരന്, സഹതാപം തോന്നുന്നു-ആർ. നാസർ

ഒരാൾ മുൻ കമ്യൂണിസ്റ്റായാൽ ഉണ്ടാകാനിടയുള്ള വിഭ്രാന്തിയാണ് ജി. സുധാകരന്, സഹതാപം തോന്നുന്നു-ആർ. നാസർ

M
MathrubhumiSource Link
ആലപ്പുഴ: ഒരാൾ മുൻ കമ്യൂണിസ്റ്റായാൽ ഉണ്ടാകാനിടയുള്ള വിഭ്രാന്തിയാണ് ജി. സുധാകരൻ തുടർച്ചയായി പ്രകടിപ്പിക്കുന്നതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. വലതുപക്ഷ താവളത്തിൽ സ്വീകാര്യതനേടാൻ എന്തും വിളിച്ചുപറയാൻ മടിയില്ലാത്ത കാപട്യത്തിന്റെ പ്രതീകമായി സുധാകരൻ മാറിയതിൽ സഹതാപമുണ്ട്. പല പ്രമുഖ നേതാക്കളുടെയും പൊതുജീവിതത്തിന് സർട്ടിഫിക്കറ്റു നൽകുന്ന അധികാരിയായി അദ്ദേഹം വേഷംകെട്ടുന്നു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. നേതാക്കൾക്കും മാർക്കിടുകയാണ്. To advertise here, സർവസ്വതന്ത്രനെന്നാണ് ഒരുഘട്ടംവരെ അദ്ദേഹം അവകാശപ്പെട്ടിരുന്നത്. എന്നാൽ, പരസ്പര വിരുദ്ധമായ പ്രതികരണങ്ങൾ വഴി അദ്ദേഹം സ്വയം ഒരു പരിഹാസ്യകഥാപാത്രമായി. എല്ലാറ്റിലും വലുത് തന്റെ സ്ഥാനമാനങ്ങളും പദവിയും അധികാരങ്ങളുമാണ് എന്നിടത്താണ് 63 വർഷക്കാലം അദ്ദേഹം വിശ്വസിച്ച പ്രത്യയശാസ്ത്രവും രാഷ്ട്രീയവും സംഘടനയുമെല്ലാം ശത്രുപക്ഷത്തായത്. എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയ എല്ലാ വികസനത്തിന്റെയും ഏക അവകാശി താൻ മാത്രമാണെന്നു വിചാരിക്കുന്നു. ഇതിലൂടെ ഒരു പദ്ധതി തയ്യാറാക്കുന്നതിലും അതിന് പണമനുവദിക്കുന്നതിലും മന്ത്രിസഭയ്ക്കും മറ്റ് മന്ത്രിമാർക്കും ഒരു പങ്കുമില്ലെന്ന സങ്കുചിത ചിന്തയിലുമായതായും നാസർ പറഞ്ഞു. യു.ഡി.എഫിന് അധികാരം ലഭിച്ചാൽ എന്താണ് സംഭവിക്കുക എന്ന മുൻകാല അനുഭവം ജനങ്ങളുടെ ഓർമ്മയിലുണ്ട്. വയനാട് ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിലൂടെയും ഹരിയാണയിലും ബിഹാറിലുമെല്ലാം കേരളത്തിൽനിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സീറ്റ് കച്ചവടം വഴിയും കൂടുതൽ ജീർണമായ കോൺഗ്രസാണോ സുധാകരൻ എന്ന മുൻ കമ്യൂണിസ്റ്റിന് പ്ലാൻ ബി നടപ്പാക്കാനുള്ള സഖ്യകക്ഷികൾ. കോൺഗ്രസിന്റെ 50,000, സി.പി.എം. പ്രവർത്തകർക്കിടയിൽനിന്ന് 15,000, നിഷ്പക്ഷരായവരിൽനിന്ന് 20,000 പിന്നെ ബി.ജെ.പി. വഴി ഏർപ്പാടുചെയ്ത 5000 എന്നിങ്ങനെ സുധാകരൻ കെട്ടിപ്പൊക്കിയ കോ-ലീ-ബി സംഖ്യം അമ്പലപ്പുഴയിലെ ജനങ്ങൾ പൊളിച്ചടുക്കുമെന്നു നാസർ പറഞ്ഞു. Content Highlights: CPM District Secretary R. Nassar labels G. Sudhakaran's recent comments as hypocritical., Sudhakaran accused of prioritizing personal status over party ideology., Nassar refutes Sudhakaran's claims of sole ownership over development projects., Warning issued regarding potential political alliances ahead of 2026. Published: 06 Apr 2026, 07:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരാൾ മുൻ കമ്യൂണിസ്റ്റായാൽ ഉണ്ടാകാനിടയുള്ള വിഭ്രാന്തിയാണ് ജി… | Boolokam