ഒരിടവേളയെടുത്താലോ എന്ന് എനിക്കും തോന്നാറുണ്ട്, അരിജിത്തിന്റെ തീരുമാനം ധൈര്യത്തോടെ -ശ്രേയ ഘോഷാൽ

ഒരിടവേളയെടുത്താലോ എന്ന് എനിക്കും തോന്നാറുണ്ട്, അരിജിത്തിന്റെ തീരുമാനം ധൈര്യത്തോടെ -ശ്രേയ ഘോഷാൽ

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 17 March 2026, 08:23 AM IST ഹൃദയത്തിൽ നിന്ന് സംഗീതത്തെ സ്നേഹിക്കുന്ന ഒരു കലാകാരനാണ് അരിജിത്തെന്നും, ലാഭനഷ്ടങ്ങൾ നോക്കാതെ തനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്നും ശ്രേയ പറഞ്ഞു. ശ്രേയ ഘോഷാൽ | ഫോട്ടോ: മാതൃഭൂമി ഗാ യകൻ അരിജിത് സിംഗ് സിനിമാ പിന്നണി ഗാനരംഗത്തുനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിനെ പിന്തുണച്ച് ഗായിക ശ്രേയ ഘോഷാൽ . കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഇത്തരമൊരു നിലപാടെടുക്കാൻ വലിയ ധൈര്യം ആവശ്യമാണെന്ന് അവർ പറഞ്ഞു. തനിക്കും പലപ്പോഴും ഇടവേളകളെക്കുറിച്ച് ചിന്ത വരാറുണ്ട്. പ്രശസ്തിയേക്കാൾ സംഗീതത്തോടുള്ള ആത്മാർത്ഥതയ്ക്കാണ് അരിജിത് മുൻഗണന നൽകുന്നതെന്നും ശ്രേയ പറഞ്ഞു. To advertise here, ഹൃദയത്തിൽ നിന്ന് സംഗീതത്തെ സ്നേഹിക്കുന്ന ഒരു കലാകാരനാണ് അരിജിത്തെന്നും, ലാഭനഷ്ടങ്ങൾ നോക്കാതെ തനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്നും ശ്രേയ പറഞ്ഞു. എബിപി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധമാണ് അദ്ദേഹത്തെ ഈ രംഗത്തെ ഏറ്റവും പ്രിയപ്പെട്ട ഗായകരിൽ ഒരാളാക്കിയതെന്ന് അവർ പറഞ്ഞു. “എനിക്കും ചില സമയങ്ങളിൽ ഒരു ഇടവേള എടുക്കണമെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം വളരെ ധൈര്യശാലിയാണ് ആ തീരുമാനം എടുത്തത്. അദ്ദേഹം ഹൃദയത്തിൽ നിന്നുള്ള ഒരു സംഗീതജ്ഞനാണ്. എന്തിനാണ് സംഗീതം ചെയ്യുന്നതെന്നോ അതിൽ നിന്ന് എന്താണ് ലഭിക്കുന്നതെന്നോ അദ്ദേഹം ചിന്തിക്കുന്നില്ല. അദ്ദേഹത്തിന് സന്തോഷം നൽകുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു,” അവർ കൂട്ടിച്ചേർത്തു. ജനുവരി 27-ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് താൻ പിന്നണിഗാന രംഗത്തുനിന്ന് പിന്മാറുന്ന വിവരം അരിജിത് സിംഗ് ആരാധകരുമായി പങ്കുവെച്ചത്. ഇത്രയും കാലം തനിക്ക് നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞ അദ്ദേഹം, ഇനി പുതിയ സിനിമകളിൽ പിന്നണി ഗായകനായി ഉണ്ടാവില്ലെന്ന് വ്യക്തമാക്കി. എന്നാൽ സംഗീത സംവിധാനം നിർവഹിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടുത്തിടെ ശേഖർ രവ്ജിയാനി സംഗീതം നൽകിയ 'റൈന' എന്ന സ്വതന്ത്ര ഗാനം അദ്ദേഹം പുറത്തിറക്കിയിരുന്നു. Content Highlights: Singer Shreya Ghoshal has extended her support to Arijit Singh's decision to leave playback singing, calling him a courageous artist who prioritizes his passion for music over fame and profit. Published: 17 Mar 2026, 08:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരിടവേളയെടുത്താലോ എന്ന് എനിക്കും തോന്നാറുണ്ട്, അരിജിത്തിന്റ… | Boolokam