ഒരു നിമിഷംമതി എല്ലാം നശിക്കാൻ; പ്രതിദ്രവ്യം ലാബിന് പുറത്തെത്തിച്ചു, പരീക്ഷണം വിജയം

ഒരു നിമിഷംമതി എല്ലാം നശിക്കാൻ; പ്രതിദ്രവ്യം ലാബിന് പുറത്തെത്തിച്ചു, പരീക്ഷണം വിജയം

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 24 March 2026, 07:41 PM IST ആയിരം കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന ആന്റിപ്രോട്ടോണ്‍ ട്രാപ്പ്' എന്ന പെട്ടിയിലാണ് ആന്റിപ്രോട്ടോണുകള്‍ സൂക്ഷിച്ചിരുന്നത്. പ്രതിദ്രവ്യം റോഡിലൂടെ കൊണ്ടുപോകാന്‍ തയ്യാറെടുപ്പ് നടത്തുന്നു. Photo - AFP ആന്റിപ്രോട്ടോണുകൾ പുറത്തെടുത്ത് മുൻപൊരിക്കലും ചെയ്തിട്ടില്ലാത്ത പരീക്ഷണം നടത്തി ജനീവയിലെ ശാസ്ത്രജ്ഞർ. പ്രതിദ്രവ്യം (ആന്റിമാറ്റർ) ദ്രവ്യവുമായി (മാറ്റർ) സമ്പർക്കം പുലർത്തിയിരുന്നെങ്കിൽ ഒരു നിമിഷം കൊണ്ട് അത് നശിച്ചുപോകുമായിരുന്നു. എന്നാൽ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (CERN) ലെ ഗവേഷകർ ചൊവ്വാഴ്ച നാല് മണിക്കൂറിനുള്ളിൽ ഏകദേശം 100 ആന്റിപ്രോട്ടോണുകളെയാണ് റോഡിലിറക്കിയത്. പ്രത്യേകമായി രൂപകൽപ്പന ചെയ്ത പെട്ടിയിൽ ശൂന്യതയിൽ സൂക്ഷിക്കുകയും അതിശീതീകരിച്ച കാന്തങ്ങൾ ഉപയോഗിച്ച് അവയെ നിലനിർത്തുകയും ചെയ്തു. പരീക്ഷണം വിജയകരമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. To advertise here, ലാബിൽ നിന്ന് ട്രക്കിലേക്ക് മാറ്റിയശേഷം ചോർച്ചയില്ലാതെ എങ്ങനെ അവയെ റോഡിലൂടെ കൊണ്ടുപോകാം എന്ന് പരീക്ഷിക്കുക എന്നതായിരുന്നു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. അതിനായി അര മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ പ്രതിദ്രവ്യം കൊണ്ടുപോയി. അതിനുശേഷം അവയെ വീണ്ടും ലാബിലേക്ക് തിരികെ കൊണ്ടുവന്നു. ആന്റിപ്രോട്ടോണുകൾ പോലുള്ള ആന്റിമാറ്ററിനെ കൈകാര്യം ചെയ്യുക എന്നത് വളരെ സൂക്ഷ്മമായി ചെയ്യേണ്ട ദൗത്യമാണ്. ചൊവ്വാഴ്ച നടത്തിയ പരീക്ഷണം ജർമ്മനിയിലെ ഡസൽഡോർഫിലുള്ള ഹെന്റിക് ഹെയ്ൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർക്ക് ആന്റിപ്രോട്ടോണുകൾ കൈമാറാനുള്ള CERN-ന്റെ നീക്കങ്ങളുടെ ആദ്യപടിയാണ്. ആയിരം കിലോഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ആന്റിപ്രോട്ടോൺ ട്രാപ്പ്' എന്ന പെട്ടിയിലാണ് ആന്റിപ്രോട്ടോണുകൾ സൂക്ഷിച്ചിരുന്നത്. ലാർജ് ഹാഡ്രോൺ കൊളൈഡറുമായി ബന്ധപ്പെട്ടാണ് (Large Hadron Collider) ജനിവ കേന്ദ്രമായ CERN പ്രധാനമായും അറിയപ്പെടുന്നത്. അതിൽ 27 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കത്തിലൂടെ കണങ്ങളെ പ്രകാശത്തിന്റെ വേഗതയോട് അടുക്കുന്ന വേഗതയിൽ കൂട്ടിയിടിപ്പിച്ച് ശാസ്ത്രജ്ഞർ അവയുടെ ഫലങ്ങൾ പഠിക്കുന്നു. Content Highlights: First successful road transport of antiprotons using a specialized magnetic trap., The transportable trap utilizes supercooled magnets to keep particles suspended in a vacuum., 91 out of 100 antiprotons survived the test drive without annihilating., Future goal is to transport antimatter to Heinrich Heine University for interference-free research. Published: 24 Mar 2026, 07:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു നിമിഷംമതി എല്ലാം നശിക്കാൻ; പ്രതിദ്രവ്യം ലാബിന് പുറത്തെത… | Boolokam