ഒരു വർഷത്തിനിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത് 19 പേർ, കടിയേറ്റാൽ ശ്രദ്ധിക്കേണ്ടത്

ഒരു വർഷത്തിനിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത് 19 പേർ, കടിയേറ്റാൽ ശ്രദ്ധിക്കേണ്ടത്

തൃശ്ശൂർ: ഒരു വർഷത്തിനിടെ 19 പേരാണ് സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള സർപ്പയുടെ 2021-മുതലുള്ള കണക്കുപ്രകാരം ജനവാസ കേന്ദ്രങ്ങളിൽ എത്തിയ 74,000 ലധികം പാമ്പുകളെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. To advertise here, പാമ്പുകടിച്ചാൽ ശ്രദ്ധിക്കേണ്ടത്: 1. പാമ്പുകടിയേറ്റ ആളെ ഒരിക്കലും ഭയപ്പെടുത്തരുത്. പേടിച്ചാൽ രക്തയോട്ടം കൂടുകയും വിഷം ശരീരത്തിൽ വേഗം പടരുകയുംചെയ്യും. 70 ശതമാനം പാമ്പുകളും വിഷമില്ലാത്തവയാണ്. 2. കടിയേറ്റയാളെ നടക്കാൻ അനുവദിക്കരുത്. കടിച്ച ഭാഗം അനക്കരുത്. ആഭരണങ്ങളും വാച്ചും മുറുകിക്കിടക്കുന്ന വസ്ത്രവും നീക്കണം. കടിയേറ്റിടത്ത് നീരുവന്ന് വീർക്കാൻ സാധ്യതയുണ്ട്. 3. വെള്ളമോ മറ്റ് ഭക്ഷണങ്ങളോ കൊടുക്കരുത്. കടികൊണ്ട ഭാഗം സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. വേഗത്തിൽ ആശുപത്രിയിൽ എത്തിക്കണം. 4. കടികൊണ്ട ഭാഗം കീറിമുറിച്ച് രക്തം കളയരുത്. രക്തം കട്ടപിടിക്കുന്നത് തടയുന്ന തരം വിഷമാണെങ്കിൽ മുറിവിലൂടെ രക്തം വാർന്നുപോയി ജീവൻ അപകടത്തിലാകാം. വായ് കൊണ്ട് ആ ഭാഗത്തെ രക്തം വലിച്ചെടുക്കുന്ന രീതിയും അപകടമാണ്. 5. പാമ്പിനെ തപ്പി സമയം കളയാതെ ആന്റിവെനം ഉള്ള ആശുപത്രിയിലേക്ക് വൈകാതെ എത്തിക്കുക 6. വ്യാജ ചികിത്സാകേന്ദ്രങ്ങളിൽ ഒരു കാരണവശാലും കൊണ്ടുപോകരുത്. Content Highlights: Snake Bite Emergency: Immediate Actions That Save Lives Published: 20 Apr 2026, 09:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു വർഷത്തിനിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത് 19 പേർ… | Boolokam