തിരുവനന്തപുരം: 2016-ൽ അധികാരത്തിൽ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാരായി മാറി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് സംസ്ഥാനത്ത് തിരിച്ചുവരാൻ ഒരുങ്ങുന്നതോടെ രാജ്യത്ത് ഇടതുഭരണം നിലവിലുള്ള ഒരു സംസ്ഥാനം പോലുമില്ലാത്ത സാഹചര്യമായിരിക്കുന്നു. To advertise here, 1977-ന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നിലവിൽ ഭരണത്തിലില്ല എന്നാണിതിനർത്ഥം. 1977 മുതൽ 2011 വരെ 34 വർഷത്തെ റെക്കോഡ് കാലയളവ് നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് സർക്കാർ പശ്ചിമ ബംഗാളിൽ ഉണ്ടായിരുന്നു. ഇത് മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് അവസാനിപ്പിച്ചു. 1993 മുതൽ 2018 വരെ ത്രിപുരയും ഇടതുപക്ഷം ഭരിച്ചിരുന്നു, ഇത് 2018-ൽ ബിജെപി തകർത്തു. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് സ്ഥിരമായ തകർച്ച നേരിടേണ്ടി വന്നിട്ടുണ്ട്. ഏറെക്കാലമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) അവസാന തട്ടകമായി കണക്കാക്കപ്പെടുന്ന കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) വൻ മുന്നേറ്റമാണ് നേടിയിരിക്കുന്നത്. പത്തുവർഷത്തിനുശേഷം സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ഭരണത്തിന്റെ തിരിച്ചുവരവ് ഉറപ്പിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പുഫലം. കേരളത്തിൽ പരാജയപ്പെടുന്നതോടെ ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഭരണവും ഇടതുപക്ഷത്തിന്റെ കയ്യിൽ അവശേഷിക്കില്ല. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽത്തന്നെ കേരളത്തിൽ യുഡിഎഫ് നിർണായക മുന്നേറ്റം നേടിയിരുന്നു. മറുവശത്ത് സിപിഎമ്മും സഖ്യകക്ഷിയായ സിപിഐയും ദുർബലമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തങ്ങളുടെ പരമ്പരാഗത തട്ടകങ്ങളിൽ പലതിലും എൽഡിഎഫിന് കാലിടറി. മന്ത്രിമാർ ഉൾപ്പെടെയുള്ള എൽഡിഎഫിന്റെ മുതിർന്ന സ്ഥാനാർഥികൾ പരാജയപ്പെട്ടു. പ്രതീക്ഷിച്ചതിലേറെയാണ് പരാജയത്തിന്റെ തോത് എന്നതിനാൽ ആഘാതത്തിൽ നിന്നുള്ള തിരിച്ചുവരവിന് സമയം വേണ്ടി വന്നേക്കാം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വോട്ടെണ്ണൽ പുരോഗമിക്കവെതന്നെ 100 സീറ്റ് എന്ന നാഴികക്കല്ല് യുഡിഎഫ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. "നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് തകർപ്പൻ വിജയം നൽകിയ കേരള ജനതയ്ക്ക് നന്ദി. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംഭവിച്ചതിൻ്റെ ആവർത്തനമാണ്. എൽഡിഎഫിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കും നയങ്ങൾക്കും എതിരായ വ്യക്തമായ വിധിയെഴുത്താണിത്," അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്തെ ഭൂരിപക്ഷം മന്ത്രിമാരും വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ പിന്നിലായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ തിരിച്ചടി നേരിട്ട മറ്റ് മന്ത്രിമാരിൽ വീണ ജോർജ്, എം.ബി. രാജേഷ്, ഒ.ആർ. കേളു, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, വി. അബ്ദുറഹ്മാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ എന്നിവരും ഉൾപ്പെടുന്നു. ഭരണവിരുദ്ധ വികാരം സിപിഎം നയിച്ച സർക്കാരിനെതിരെയും കോൺഗ്രസിന് അനുകൂലമായും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരമ്പരാഗതമായി നിർണ്ണായക ശക്തിയായി പ്രവർത്തിക്കുന്ന പല മേഖലകളിലും ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതും യുഡിഎഫിന് ഗുണം ചെയ്തു. പ്രകടന പത്രികയിൽ ക്ഷേമപദ്ധതികൾക്കുള്ള ഊന്നൽ കോൺഗ്രസ് പക്ഷത്തിന് ഗുണം ചെയ്തിരിക്കാനും സാധ്യതയുണ്ട്. രാഹുൽ ഗാന്ധി നയിച്ച പ്രചാരണം, സാമ്പത്തിക സഹായവും സാമൂഹിക സുരക്ഷയും സംബന്ധിച്ച വാഗ്ദാനങ്ങളിലൂടെ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പ്രത്യേക ഇടപെടലുകൾ ഉൾപ്പെടെയുള്ള ക്ഷേമ ഉറപ്പുകളിൽ ഊന്നൽ നൽകിയിരുന്നു, ഇത് വോട്ടർമാർക്കിടയിൽ പ്രതിഫലിച്ചിരിക്കാം. Content Highlights: UDF secures a landslide victory in the 2026 Kerala Assembly elections., LDF loses power after two consecutive terms in office., Major LDF ministers including Pinarayi Vijayan faced significant setbacks., Minority vote consolidation and welfare promises drove the UDF's success., KPCC President Sunny Joseph attributes the win to anti-incumbency sentiment. Published: 04 May 2026, 08:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒരു സംസ്ഥാനത്തും ഇടത് ഭരണമില്ല; ഈ സ്ഥിതി രാജ്യത്ത് 50 വർഷത്തിനിടെ ആദ്യം
M
MathrubhumiSource Link
about 2 hours ago
