ജൽജീവൻ മിഷൻ ഗാർഹിക കണക്‌ഷൻ To advertise here, കുറ്റ്യാട്ടൂർ : റോഡിന്റെ നീളം ഒരു കിലോമീറ്റർ; വെട്ടിപ്പൊളിച്ചത് 25 ഇടങ്ങളിൽ. പൊറോളം- കാര്യാംപറമ്പ് റോഡിലാണ് ഇൗ വിചിത്രവും ജനദ്രോഹകരവുമായ കാഴ്ച. ജൽജീവൻ മിഷൻ ഗാർഹിക കണക്‌ഷന് വേണ്ടി നടത്തിയ പ്രവൃത്തിയെത്തുടർന്നാണ് റോഡ് ‘കുള’മായത്. രണ്ട് വർഷം മുമ്പാണ് ഇവിടെയുള്ള എല്ലാ വീടുകളിലും ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ള വിതരണത്തിന് കണക്‌ഷൻ നൽകാനായി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ടത്. ഏകദേശം പത്ത് മീറ്ററിൽ ഒരിടത്ത് എന്ന തോതിലാണിതുള്ളത്. വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ പൈപ്പുകളിട്ട കുഴികൾ വലുതാകുകയും യാത്രക്ലേശം ദുഷ്‌കരമാവുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ ഇടപെടലിലൂടെ മണ്ണിട്ട് കുഴികൾ നിറച്ചെങ്കിലും ഇപ്പോൾ കടുത്ത പൊടിശല്യമാണ്. അടിയന്തരമായി ടാറിങ് നടത്തി പൊറോളം-ചട്ടുകപ്പാറ റോഡിലൂടെയുള്ള സുഗമമായ ഗതാഗതം സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനം മുതൽ പൊറോളം വിനോദൻ പീടികക്ക് സമീപത്തു വരെയുള്ള റോഡിലാണ് 25 ഇടങ്ങളിൽ റോഡി വെട്ടിപ്പൊളിച്ചിട്ടുള്ളത്. Published: 14 Mar 2026, 04:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒരുകിലോമീറ്റർ റോഡ് വെട്ടിപ്പൊളിച്ചത് 25 ഇടങ്ങളിൽ
M
MathrubhumiSource Link
about 2 months ago