ഒരുപ്രദേശം ഇരുട്ടിലായത് രണ്ടുദിവസം

ഒരുപ്രദേശം ഇരുട്ടിലായത് രണ്ടുദിവസം

കെ.എസ്.ഇ.ബി.ക്കും കരാർ കമ്പനിക്കും വീഴ്ച To advertise here, 200 വീടുകളിൽ വെള്ളവും മുടങ്ങി ചേർത്തല : ദേശീയപാതയിൽ ലോറിയിടിച്ച്‌ പാതയിലേക്കു മറിഞ്ഞ വൈദ്യുതിത്തൂൺ സജ്ജമാക്കി വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനെടുത്തത് 48 മണിക്കൂർ. അഞ്ചുമുതൽ എട്ടുമണിക്കൂറിനുള്ളിൽ (അവശ്യഘട്ടങ്ങളിൽ അതിലും കുറച്ചുസമയത്തിൽ) പരിഹരിക്കാനാകുന്ന തകരാർ മാറ്റാൻ 48 മണിക്കൂറെടുത്തത് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കി. മുന്നൂറോളം വീടുകളിലും കടകളിലും പൂർണമായും വൈദ്യുതി മുടങ്ങി. ഇതിൽത്തന്നെ, 200 വീടുകളിൽ വെള്ളംവിതരണവും മുടങ്ങിയതിനാൽ പ്രതിസന്ധിയിലായ പലർക്കും ബന്ധുവീടുകളിലേക്കു മാറേണ്ടിവന്നു. കടകൾക്കും വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ചേർത്തല തിരുവിഴ കവലയിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വൈദ്യുതിത്തകരാറാണ് ചൊവ്വാഴ്ച വൈകീട്ടോടെ പരിഹരിച്ചത്. കെ.എസ്.ഇ.ബി.ക്കും ദേശീയപാത നിർമാണ കമ്പനിക്കും പറ്റിയ വീഴ്ചയാണ് കാലതാമസത്തിനിടയാക്കിയത്. വൈദ്യുതിത്തൂൺ നിർമാണക്കമ്പനിയുടെ വാഹനമിടിച്ചാണു തകർന്നത്. വൈദ്യുതിത്തൂണിനൊപ്പം ട്രാൻസ്‌ഫോർമറിന്റെ പ്ലാറ്റ്ഫോമും നൂറുമീറ്റർ കേബിളും തകർന്നിരുന്നു. അറ്റകുറ്റപ്പണിയുടെ ചെലവും ഉത്തരവാദിത്വവും കെ.എസ്.ഇ.ബി. നിർമാണക്കമ്പനിക്കു കൈമാറി. എന്നാൽ, അവശ്യസർവീസിന്റെ ജാഗ്രത കെ.എസ്.ഇ.ബി.യുടെ ഭാഗത്തുനിന്നുണ്ടാകാതെ വന്നതോടെ നിർമാണക്കമ്പനിയുടെ പ്രവർത്തനത്തിലും അലസതയുണ്ടായി. ഞായറാഴ്ച തന്നെ തുടങ്ങി പരിഹരിക്കാനാകുമായിരുന്ന ജോലികൾ ചൊവ്വാഴ്ചയായിട്ടും തീർന്നില്ല. പ്രതിഷേധവുമായി ജനങ്ങൾ രംഗത്തിറങ്ങിയതോടെയാണ് പ്രവർത്തനം ചൊവ്വാഴ്ച വൈകീട്ടോടെ പൂർത്തിയാക്കിയത്. കരാർ കമ്പനി ജോലി സമയബദ്ധമായി പൂർത്തിയാക്കുമെന്ന്‌ ഉറപ്പുനൽകിയിരുന്നതാണെന്ന് കെ.എസ്.ഇ.ബി. എസ്.എൽ. പുരം സെക്‌ഷൻ അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് ജോലി പൂർത്തിയാക്കാനാകാത്ത കാര്യം അറിയിച്ചത്. ജീവനക്കാർ പലരും നാട്ടിലേക്കു പോയിരിക്കുന്നതിനാലാണ് സമയബദ്ധമായി പൂർത്തിയാക്കാനാകാത്തതെന്ന വാദമാണ് കരാർ കമ്പനി അധികൃതർ ഉയർത്തുന്നത്. Published: 22 Apr 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരുപ്രദേശം ഇരുട്ടിലായത് രണ്ടുദിവസം — Mathrubhumi | Boolokam | Boolokam