ഇരട്ടയാർ (ഇടുക്കി): മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തിയതായി കേസ്. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി(33)യാണ് മരിച്ചത്. സുഹൃത്ത് പഴയ പഞ്ചായത്ത് ഭാഗത്ത് വള്ളോപ്പുള്ളിൽ സജയൻ രാമചന്ദ്രനെ (33) കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. To advertise here, ശനിയാഴ്ച രാത്രി 11-നുശേഷമാണ് അക്രമമുണ്ടായത്. സുഹൃത്തുക്കളായ രാഹുൽ സണ്ണിയും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിനുമുൻപിലെ കെട്ടിടത്തിനുസമീപമിരുന്ന് മദ്യപിച്ചു. തുടർന്ന് തർക്കമുണ്ടായി. ഒടുവിൽ സംഘർഷത്തിലേെക്കത്തി. രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദിച്ചു. ബഹളംകേട്ടെത്തിയ നാട്ടുകാർ ഉടൻ കട്ടപ്പന പോലീസിലറിയിച്ചു. അബോധാവസ്ഥയിൽ റോഡിൽക്കിടന്ന രാഹുലിനെ പോലീസ് കട്ടപ്പന സെയ്ൻറ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മദ്യലഹരിയിൽ സംഭവിച്ച കൈയബദ്ധം എന്നാണ് സജയൻ പോലീസിന് നൽകിയ മൊഴി. വിശദമായ ചോദ്യംചെയ്യലിനുശേഷം പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സംഘവും സ്ഥലം പരിശോധിച്ചു. രാഹുലിന്റെ പോസ്റ്റുമോർട്ടത്തിനുശേഷംമാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. Content Highlights: 33-year-old Rahul Sunny killed during a drunken dispute in Irattiyar, Idukki., Accused Sajayan Ramachandran arrested by Kattappana Police., Incident occurred near the old Panchayat office in 2026., Forensic investigation and post-mortem proceedings currently underway. Published: 20 Apr 2026, 07:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒരുമിച്ചിരുന്ന് മദ്യപാനം, തർക്കം; ഇടുക്കിയിൽ യുവാവിനെ സുഹൃത്ത് മർദിച്ചുകൊന്നു
M
MathrubhumiSource Link
20 days ago