തൊടുപുഴ : കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടുക്കി നേരിടുന്നത് വൈരുദ്ധ്യം നിറഞ്ഞ കാലാവസ്ഥാ പ്രതിഭാസമാണ്. പകൽ പുറത്തിറങ്ങാനാകാത്തവിധം ചുട്ടുപൊള്ളിക്കുമ്പോൾ വൈകീട്ട് നേരം ശക്തമായ ഇടിവെട്ടും മഴയും മഴനാശവുമാണ് കാത്തിരിക്കുന്നത്. ശക്തമായ വേനലിനൊപ്പം വേനൽമഴ കൂടി എത്തിയതോടെയാണ് ഈ പ്രതിഭാസം. വയനാടും ഇടുക്കിയുമൊഴികെ മറ്റെല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളെക്കാൾ ചൂട് തെല്ല് കുറവാണെങ്കിലും അതിന് സമാനമായ അവസ്ഥതന്നെയാണ് ഇവിടെ. To advertise here, പൊള്ളി തൊടുപുഴ ജില്ലയിൽ ഏറ്റവുംകൂടുതൽ ചൂടും വേനൽമഴയും ലഭിച്ചത് തൊടുപുഴയിലാണ്. 36 ഡിഗ്രിയാണ് രേഖപ്പെടുത്തിയതെങ്കിലും 42 ഡിഗ്രി ചൂടിന്റെ അനുഭവമാണുണ്ടാകുന്നത്. പകൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഞായറാഴ്ച വരെ 37 ഡിഗ്രിയിൽ ചൂട് തുടരും. മഴമേഘങ്ങൾ തുടരുന്നതിനാൽ പകൽ 48 ശതമാനമാണ് ഹ്യുമിഡിറ്റി. വരുന്ന ഒരാഴ്ച വേനൽമഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാറിലുണ്ട് അപകടം വേനൽക്കാലത്ത് തണുപ്പുതേടി ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് മൂന്നാറിലേക്കാണ്. പക്ഷേ, സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണത്തോത് ഏറ്റവും ഉയർന്ന് നിൽക്കുന്നതും ഇതേ മൂന്നാറിൽ തന്നെയാണ്. സൂചിക എട്ട് രേഖപ്പെടുത്തിയിരിക്കുന്ന ഇവിടെ ഓറഞ്ച് അലർട്ടാണ്. അതിശക്തമായ വികിരണമായതിനാൽ പൊള്ളേലേൽക്കാൻ സാധ്യതയുണ്ട്. വിനോദസഞ്ചാരികളടക്കം ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം പീരുമേട്ടിൽ ഒരാൾക്ക് സൂരാഘാതം ഏറ്റിരുന്നു. വേനൽമഴയിൽ കനത്ത നാശം വൈകീട്ട് ഇടിയോട് കൂടിയെത്തുന്ന മഴ കനത്ത നാശമാണ് വിതയ്ക്കുന്നത്. ചെറുതോണി- മൂലമറ്റം റൂട്ടിലും നേര്യമംഗലം- അടിമാലി റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇടിമിന്നലിൽ പലയിടത്തും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു. വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങളും തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തലയനാട് ലൂർദ് മാതാ പള്ളിയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. Published: 23 Apr 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
