ഒരുവർഷം മുമ്പ് നടന്ന കവർച്ചക്കേസിലെ പ്രതി പിടിയിൽ

ഒരുവർഷം മുമ്പ് നടന്ന കവർച്ചക്കേസിലെ പ്രതി പിടിയിൽ

മോനിപ്പള്ളി : ഒരുവർഷംമുമ്പ് നടന്ന കവർച്ചക്കേസിലെ പ്രതിയെ മറ്റൊരു കേസിലെ വിരലടയാള പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് പിടികൂടി. വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിൽ കഴിഞ്ഞിരുന്ന പെയിന്റിങ് തൊഴിലാളി മോനിപ്പള്ളി പയസ് മൗണ്ട് കുടുക്കപ്പാറ കരിമാക്കിൽ സോജൻ വർഗീസിനെ (38) ആണ് കുറവിലങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. To advertise here, പയസ്‌മൗണ്ട് പള്ളിയിലെ 2025-ലെ പെരുന്നാൾ പ്രസുദേന്തിമാരിൽ ഒരാളായിരുന്ന വേരംമാനാൽ പീറ്ററിന്റെ വീട്ടിൽ ജനുവരി 25-ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. പ്രവാസിയായ പീറ്ററും ഭാര്യ അഞ്ജുവും വീട്ടിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർച്ച ചെയ്തത്. കുടുംബം രാത്രി പെരുന്നാൾ പ്രദക്ഷിണത്തിനുപോയ സമയത്തായിരുന്നു കവർച്ച. പോലീസ് പരിശോധനയിൽ മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചിരുന്നെങ്കിലും അന്വേഷണം വഴിമുട്ടി. 2026 ഫെബ്രുവരി 10-ന് മേലരീക്കരയിൽ രാത്രി വീട്ടുമുറ്റത്ത്‌ മാങ്കുഴിയിൽ തൊറോപ്പിള്ളിൽപടവിൽ ബീനാകുമാരി(58)യെ ആക്രമിച്ച് മാല കവർന്ന കേസിൽ സോജൻ അറസ്റ്റിലായിരുന്നു. അന്ന് എടുത്ത വിരലടയാളങ്ങളുമായി ഒത്തുനോക്കിയതോടെയാണ് പീറ്ററിന്റെ വീട്ടിൽ കവർച്ച നടത്തിയതും സോജനാണെന്ന് തിരിച്ചറിഞ്ഞത്. Published: 17 Apr 2026, 02:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരുവർഷം മുമ്പ് നടന്ന കവർച്ചക്കേസിലെ പ്രതി പിടിയിൽ — Mathrub… | Boolokam