ഒരുവർഷം മുമ്പ് മരിച്ചു; പക്ഷെ വാൽ കിൽമർ സിനിമയിൽ അഭിനയിക്കും;എല്ലാം AI-യുടെ കളി

ഒരുവർഷം മുമ്പ് മരിച്ചു; പക്ഷെ വാൽ കിൽമർ സിനിമയിൽ അഭിനയിക്കും;എല്ലാം AI-യുടെ കളി

M
MathrubhumiSource Link
മൂവി ഡെസ്‌ക് Last Updated: 20 March 2026, 08:10 AM IST മരിക്കുന്നതിന് അഞ്ചുവര്‍ഷംമുന്‍പ് ഈ സിനിമയില്‍ അഭിനയിക്കാനുള്ള കരാറില്‍ കില്‍മര്‍ ഒപ്പുവെച്ചിരുന്നു. പക്ഷേ, തൊണ്ടയിലെ അര്‍ബുദത്തിന് ചികിത്സയിലായിരുന്നതിനാല്‍ അതിനുകഴിഞ്ഞില്ല. വാല്‍ കില്‍മര്‍ | Photo - AP ന്യൂയോർക്ക്: മരിച്ച് ഒരുവർഷം കഴിഞ്ഞ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ നടനായ വാൽ കിൽമർ. കോർട്ടേ വൂർഹീസ് സംവിധാനം ചെയ്യുന്ന 'അസ് ഡീപ്പ് അസ് ദ ഗ്രേവ്' എന്ന സിനിമയിലാണ് കിൽമർ എത്തുന്നത്. നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെയാണ് കിൽമറുടെ 'ഉയിർത്തെഴുന്നേൽപ്പ്.' To advertise here, മരിക്കുന്നതിന് അഞ്ചുവർഷംമുൻപ് ഈ സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ കിൽമർ ഒപ്പുവെച്ചിരുന്നു. പക്ഷേ, തൊണ്ടയിലെ അർബുദത്തിന് ചികിത്സയിലായിരുന്നതിനാൽ അതിനുകഴിഞ്ഞില്ല. 2025 ഏപ്രിലിൽ 65-ാം വയസ്സിൽ മരിക്കുകയും ചെയ്തു. എന്നാൽ, 'അസ് ഡീപ്പ് അസ് ദ ഗ്രേവി'ലെ കഥാപാത്രം ചെയ്യാൻ മറ്റൊരു നടനെ പരിഗണിക്കാൻ സംവിധായകൻ തയ്യാറായില്ല. അതോടെയാണ് കിർമറുടെ കുടുംബത്തിന്റെ അനുവാദത്തോടെ എ.ഐ. ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഡിജിറ്റൽ പതിപ്പുണ്ടാക്കി അഭിനയിപ്പിക്കാൻ തീരുമാനിച്ചത്. Content Highlights: Val Kilmer to appear in 'As Deep As The Grave' post-humously., The production utilizes advanced AI to recreate the actor's performance., Kilmer had signed the contract five years before his passing in 2025., Director chose AI recreation over recasting the iconic role. Published: 20 Mar 2026, 08:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരുവർഷം മുമ്പ് മരിച്ചു; പക്ഷെ വാൽ കിൽമർ സിനിമയിൽ അഭിനയിക്കു… | Boolokam