ബെംഗളൂരുവിലും അതിവേഗ തപാലിന് തുടക്കം To advertise here, ബെംഗളൂരു : ബുക്ക് ചെയ്ത് അടുത്ത ദിവസം തന്നെ കത്തുകളും പാഴ്‌സലുകളും എത്തിക്കുന്ന തപാൽ സേവനം ബെംഗളൂരു അടക്കം രാജ്യത്തെ ആറ് നഗരങ്ങളിൽ തുടങ്ങി. ബുക്ക് ചെയ്ത് 24 മണിക്കൂറിൽ കത്തുകൾ എത്തിക്കുന്ന 24-സ്പീഡ് പോസ്റ്റ്, 48 മണിക്കൂറിൽ എത്തിക്കുന്ന 48 സ്പീഡ് പോസ്റ്റ് സേവനങ്ങളും 24 മണിക്കൂറിൽ മറ്റ് പാഴ്‌സലുകൾ എത്തിക്കുന്ന 25 സ്പീഡ് പോസ്റ്റ് പാഴ്‌സൽ സർവീസുമാണ് ആരംഭിച്ചത്.ബെംഗളൂരു കൂടാതെ ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സേവനം ലഭിക്കുക. ഈ നഗരങ്ങൾക്കിടയിലാണ് ആദ്യം സേവനം ലഭിക്കുകയെങ്കിലും അധികം വൈകാതെ രാജ്യത്ത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. മാസങ്ങൾ നീണ്ട പരീക്ഷണത്തിന് ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. സമയപരിധിക്കുള്ളിൽ പാഴ്‌സലോ കത്തോ ലക്ഷ്യസ്ഥാനത്ത് എത്താതെ വന്നാൽ പണം തിരികെ നൽകും. ഒ.ടി.പി. അടക്കുള്ള സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സേവനം ലഭ്യമാക്കുന്നത്. ഇൗ സംവിധാനം കൃത്യമായ മേൽവിലാസത്തിൽ പാഴ്‌സൽ എത്തിക്കാൻ ഇത് സഹായിക്കും. അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകളാണ് പുതിയ സേവനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച അടക്കംആഴ്ചയിൽ ഏഴ് ദിവസവും സേവനം ലഭ്യമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മറ്റ് പാഴ്‌സൽ സർവീസുകളും അതിവേഗ സേവനം ലഭ്യമാക്കുന്നുണ്ട്. എന്നാൽ സമയം വൈകിയാൽ പണം തിരിച്ചു നൽകുമെന്ന ഉറപ്പാണ് തപാൽ വകുപ്പ് നൽകുന്നത്. Published: 18 Mar 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒറ്റദിവസത്തിൽ എത്തും പാഴ്‌സലുകളും കത്തുകളും
M
MathrubhumiSource Link
about 2 months ago