ഒറ്റനോട്ടം കൊണ്ട് ബറാബ്ബാസിൽ നിന്നും ക്രിസ്തുവിലേയ്ക്ക്

ഒറ്റനോട്ടം കൊണ്ട് ബറാബ്ബാസിൽ നിന്നും ക്രിസ്തുവിലേയ്ക്ക്

M
MathrubhumiSource Link
64 കാരനായ പിയത്രോ സാരുബി, ഇറ്റാലിയൻ നടനും എഴുത്തുകാരനുമാണ്. 1961 ജൂൺ 22 ന് ജനിച്ച പിയട്രോ സറൂബി, പ്രഫഷണലായി രംഗത്തു വന്നത് 1979-ൽ നാടകങ്ങളിലൂടെയാണ്. 1985-ൽ യപ്പീസ് 2 എന്ന സിനിമയിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം, മികച്ച ഇറ്റാലിയൻ സംവിധായകരായ ഗബ്രിയേൽ സാൽവറ്റോറസ്, നാനി ലോയ് എന്നിവരുടെ കൂടെ സിനിമയിലും ടെലിവിഷൻ രംഗത്തും പ്രവർത്തിച്ചതിനെ തുടർന്ന് സ്വാഭാവികമായും, അദ്ദേഹത്തിന്റെ താരമൂല്യം വർധിപ്പിച്ചു. പിന്നീട് മെൽ ഗിബ്‌സൺ സംവിധാനം ചെയ്ത 'ദി പാഷൻ ഓഫ് ദ ക്രൈസ്റ്റ്' സിനിമയിലൂടെ ലോക പ്രശസ്തനായ പിയത്രോ സാരുബി, കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'പാഷൻ ഓഫ് ദ ക്രൈസ്റ്റ്' എന്ന സിനിമയിലെ അഭിനയത്തിന്റെ പശ്ചാത്തലത്തിൽ, സറൂബിയെഴുതിയ 'ഫ്രം ബറാബ്ബാസ് ടു ജീസസ്; കൺവേർട്ടഡ് വിത്ത് എ ഗ്ലാൻസ്' പിന്നീട് ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞു. To advertise here, തന്റെ ജീവിതത്തിലെ അവിസ്മരണീയവും അവർണനീയവും അതിലേറെ നിർണായകവുമായ മൂഹൂർത്തമായാണ്, ലോകോത്തര നിലവാരമുള്ള സിനിമയായ 'പാഷൻ ഓഫ് ക്രൈസ്റ്റ്' ലെ അഭിനയത്തെ, പിയത്രോ സാരുബി വ്യക്തിപരമായി നോക്കിക്കണ്ടിരുന്നത്. ഇത് അദ്ദേഹം തന്നെ, വിവിധ ടി.വി. ചാനൽ അഭിമുഖങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. കാരണം, പ്രസ്തുത സിനിമയിലെ ബറബ്ബാസായുള്ള അദ്ദേഹത്തിന്റ അഭിനയമാണ്, പിയത്രോ സാരുബിയെ ലോക പ്രശസ്തനാക്കിയതെന്നത്, അദ്ദേഹം തന്നെ പരസ്യമായി അംഗീകരിച്ച യാഥാർഥ്യമാണ്. അതിലുമുപരി തന്റെ ആത്മീയമായി ചിന്തിക്കാൻ തുടങ്ങിയത് യഥാർഥത്തിൽ, ഈ സിനിമയ്ക്കുശേഷമാണെന്ന് അദ്ദേഹം തന്നെ വിവിധയിടങ്ങളിൽ സാക്ഷ്യപ്പെടുത്തിട്ടിട്ടുണ്ട്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട്, യേശുവുമായുള്ള ബറബ്ബാസിന്റെ ആദ്യ കൂടിക്കാഴ്ച ചിത്രീകരിക്കുന്നതിനു തൊട്ടു മുൻപ് സംവിധായകനായ മെൽ ഗിബ്‌സൺ പിയത്രോയോടു പറഞ്ഞു, 'കലിപൂണ്ടൊരു വന്യമൃഗമാണ് ബറബ്ബാസ്. എന്നാൽ ദൈവപുത്രനെ ആദ്യമായി കാണുന്നൊരു നിമിഷത്തേക്ക് അവൻ ശാന്തനായ ഒരു നായക്കുട്ടിയായി മാറും. അത്തരമൊരു മാറ്റം നിന്നിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' പിയത്രോ അത് വളരെ ഭംഗിയായും തന്മയത്വത്തോടെയും ചെയ്തു. എന്നാൽ സംവിധായകൻ പറഞ്ഞ ആ മാറ്റം ചിത്രീകരണത്തിൽ അവസാനിച്ചില്ല. അത് വെള്ളിത്തിരയും കഥാപാത്രമായ ബറബ്ബാസിനെയും കടന്ന് അഭിനേതാവായ പിയത്രോയുടെ യഥാർഥ ജീവിതത്തോളമെത്തി. അതിനെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞതിങ്ങനെയാണ്, 'ആദ്യമായി യേശുവെന്നെ നോക്കിയപ്പോൾ ആ കണ്ണുകളിൽ നിന്നൊരു വൈദ്യുതപ്രവാഹമുണ്ടായ പോലെ ഞാൻ സ്തംഭിച്ചുപോയി. അത്രേമേൽ ശക്തമായിരുന്നു ആ നോട്ടം. ശരിക്കും യേശുവിനെ കണ്ടതുപോലെ എന്റെ അത്രയും കാലത്തെ അഭിനയജീവിതത്തിൽ ഒരിക്കലും അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല.' പിയത്രോയ്ക്ക് അതു വെറും സിനിമയായിരുന്നില്ല, തന്റെ ജീവിതം തന്നെയായിരുന്നു. അന്നു മുതൽ അദ്ദേഹം യേശുവിന്റെ സ്വന്തമാകാനും യേശുവിനോട് ചേർന്നുനിൽക്കാനും തുടങ്ങി. തന്റെ ജീവിതത്തിൽ സംഭവിച്ച പരിവർത്തനത്തിന്റെ കഥ പറയുന്ന 'From Barabbas to Jesus: Converted by a Glance' എന്ന പുസ്തകത്തിൽ പിയത്രോ പിന്നീട് ഇപ്രകാരം എഴുതി: 'ആ കണ്ണുകളിൽ വെറുപ്പോ പകയോ ഞാൻ കണ്ടില്ല. ആ നോട്ടത്തിലുണ്ടായിരുന്നത് സ്‌നേഹവും കരുണയും മാത്രമായിരുന്നു. എന്റെ എല്ലാ ആത്മീയ അന്വേഷണങ്ങൾക്കും ഒടുവിൽ ഞാൻ യേശുവിൽ ചെന്നെത്തി.' പിയത്രോയുടെ ആത്മീയ അന്വേഷണം, നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. വേഷം കെട്ടുന്നവനിൽ പോലും, ക്രിസ്തുവിന് അത്തരമൊരു സാധ്യതയുണ്ടെങ്കിൽ അവന്റെ ജീവിതശൈലി പിന്തുടരുന്നവരിൽ അതെത്ര ശക്തമായിരിക്കുമെന്നത് നാമറിയാതെ പോകരുത്. മനുഷ്യൻ, മനുഷ്യനെതിരെ വിഭാവനം ചെയ്തതിൽ ഏറ്റവും വലിയ പീഡനമായിരുന്നു, യേശുക്രിസ്തുവിന്റെ പീഡാനുഭവം. പീഡാനുഭവത്തിൽ നാം കണ്ടുമുട്ടുന്ന വിപ്ലവകാരിയായ ഭീകരനായിരുന്നു, ബറബ്ബാസ്. ക്രിസ്തുവിനു പകരം മോചിപ്പിക്കാൻ സർവ്വ പുരോഹിതരും ജനങ്ങളും ആഗ്രഹിച്ചതും വിളിച്ചു പറഞ്ഞതും ബറബ്ബാസിനെയായിരുന്നു. 'ക്രിസ്തുവിനെ ക്രൂശിലേറ്റുക; ബറബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക' എന്ന ജനക്കൂട്ടത്തിന്റെ അധിക്ഷേപം അത്രമേൽ ഏറ്റുവാങ്ങിയാണ്, ക്രിസ്തു അങ്ങേയറ്റം ചെറുതായത്. പിന്നീട്, ഒരു കവർച്ചക്കാരനെയെന്ന പോലെ യേശുക്രിസ്തുവിനെ കൊണ്ടുവരുന്നതും പിന്നീട് കുരിശിലേറ്റുന്നതും നാം പീഡാനുഭവയാത്രയിൽ കാണുന്നുമുണ്ട്. കുരിശിൽ പിടയുന്നവൻ സകലതിനേയും തള്ളിപ്പറയും, അലമുറയിടും, ആർത്തനാദം പുറപ്പെടുവയ്ക്കും തുടങ്ങിയ വ്യവസ്ഥാപിത രീതികളെയൊന്നും ക്രിസ്തുവിന്റെ കുരിശുമരണത്തിൽ നാം കാണുന്നില്ല. യേശു, അപ്രകാരം കുരിശിൽ പിടയുന്നതും പിറുപിറുക്കുന്നതും ദൈവദൂഷണം പറയുന്നതും കാണാനും 'കേൾക്കാനുമുള്ള കൗതുകം അവരിൽ ഭൂരിഭാഗത്തിനുമുണ്ടായിരുന്നു. അതു കാണാനുള്ള ആഗ്രഹം കൊണ്ടാണ്, ചാട്ടവാറടികളിൽ തൂങ്ങിയ മാംസവും മുൾമുടിയിലൂടെ ഒഴുകിയ രക്തവുമുള്ള പരിക്ഷീണിതനായ ക്രിസ്തുവിന്റെ പിന്നാലെ കാഴ്ചക്കാരായി അവർ കൂടിയത്, കുരിശിൻ കീഴിൽ അവരൊത്തുചേർന്നത്. എന്നാൽ അവരുടെ പ്രതീക്ഷകൾക്കനുസൃതമായി അവൻ പ്രതികരിക്കുകയോ ശാപവചനങ്ങൾ ഉച്ചരിക്കുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല; വേദനയുടെ പാരമ്യത്തിലും തിരുമുഖത്തു നിന്നു പുറപ്പെട്ട വാക്കുകൾ, ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ലോക ചരിത്രത്തിൽ ഒരു ക്രൂശിതനും ഇന്നേ വരെ ഉച്ചരിക്കാത്ത വാചകം, 'പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല; ഇവരോട് പൊറുക്കേണമേ ... ' 'പാഷൻ ഓഫ് ക്രൈസ്റ്റ്'ലെ ഈ രംഗങ്ങളൊക്കെയും പിയത്രോ സാരുബിയെന്ന കലാകാരനെ, ഒരു നല്ല മനുഷ്യനാക്കുകയായിരുന്നു. സിനിമയിലെ അഭിനേതാവായ ബറാബ്ബാസിൽ നിന്നും യഥാർഥ ജീവിതത്തിലെ നന്മ മനുഷ്യനിലേയ്ക്കുള്ള മാറ്റത്തെ പിയത്രോ സാരുബി, 'From Barabbas to Jesus: Converted by a Glance' എന്ന പുസ്തകത്തിൽ വരച്ചുകാണിക്കുന്നുണ്ട്. Content Highlights: Pietro Sarubbi's professional acting career background., The pivotal on-set moment during The Passion of the Christ filming., The spiritual transformation from playing Barabbas to embracing Christianity., Insights from his book 'From Barabbas to Jesus: Converted by a Glance'., Reflection on the power of Christ's mercy and forgiveness. Published: 03 Apr 2026, 02:01 pm IST ABOUT THE AUTHOR Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒറ്റനോട്ടം കൊണ്ട് ബറാബ്ബാസിൽ നിന്നും ക്രിസ്തുവിലേയ്ക്ക് — M… | Boolokam