ഒറ്റപ്പാലം : ഒറ്റപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സർവീസ് തുടങ്ങി. ഒറ്റപ്പാലത്തുനിന്ന് തിരുവില്വാമല, പഴയന്നൂർ, ചേലക്കര, വടക്കാഞ്ചേരി വഴി തൃശ്ശൂരിലേക്കും അവിടെനിന്ന് വൈറ്റില, കോട്ടയം കൊട്ടാരക്കരവഴി തിരുവനന്തപുരത്തേക്കുള്ള ബസാണ് ഓടിത്തുടങ്ങിയത്. ഒറ്റപ്പാലം നിയോജകമണ്ഡലത്തിന് പുറമേ ചേലക്കര നിയോജകമണ്ഡലത്തിനും ഗുണകരമാകുന്ന രീതിയിലാണ് ബസ് സർവീസ് നടത്തുന്നത്. ഒറ്റപ്പാലത്തുനിന്ന് യാത്രതുടങ്ങുന്ന ആദ്യ ദീർഘദൂര കെ.എസ്.ആർ.ടി.സി. ബസ് സർവീസാണിത്. To advertise here, ബസിന്റെ ആദ്യ സർവീസ് വ്യാഴാഴ്ച ഒറ്റപ്പാലത്തുനിന്ന് രാത്രി ഒമ്പതുമണിക്ക് തുടങ്ങി. ഒറ്റപ്പാലത്തും ചേലക്കര മണ്ഡലത്തിലും ഫ്ളാഗ് ഓഫ് ചടങ്ങുകൾ നടന്നു. ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് കെ. പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ കെ. ജാനകിദേവി അധ്യക്ഷയായി. വൈസ് ചെയർമാൻ കെ. രാജേഷ്, സ്ഥിരംസമിതി അധ്യക്ഷ ടി. സബിത, കെ.എസ്.ആർ.ടി.സി. ഉപദേശകസമിതി അംഗം ടി. സുനിൽ, രാഷ്ടീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരത്തേക്ക് 441 രൂപ തിരുവനന്തപുരത്തേക്ക് ഒറ്റപ്പാലത്തുനിന്ന് 441 രൂപയാണ് ടിക്കറ്റ് ചാർജ്. ഓൺലൈനായി കെ.എസ്.ആർ.ടി.സി. വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത് സീറ്റുറപ്പാക്കാൻ സഹായിക്കും. തൃശ്ശൂർക്ക് 83 രൂപയും എറണാകുളത്തേക്ക് 179 രൂപയും കോട്ടയത്തേക്ക് 268 രൂപയുമാണ് ടിക്കറ്റ് ചാർജ്. ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ അതിനുള്ള പ്രത്യേകചാർജുകൂടി നൽകേണ്ടിവരും. രാത്രി യാത്രയ്ക്ക് മറ്റുപല വാഹനങ്ങളെ ആശ്രയിച്ച് ഷൊർണൂരെത്തി യാത്രതുടരാനുള്ള ചെലവിനെ അപേക്ഷിച്ച് പുതിയബസ് യാത്രക്കാർക്ക് ഗുണകരമാകും. Published: 14 Mar 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒറ്റപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് യാത്രതുടങ്ങി
M
MathrubhumiSource Link
about 2 months ago