ഒറ്റപ്പാലത്ത് തോടുകളിൽ ഇത്തവണ താത്‌കാലിക തടയണകളില്ല

ഒറ്റപ്പാലത്ത് തോടുകളിൽ ഇത്തവണ താത്‌കാലിക തടയണകളില്ല

ഒറ്റപ്പാലം : കഴിഞ്ഞ വേനലിൽ കർഷകർക്കുൾപ്പെടെ ഏറെ ഉപകാരപ്പെട്ടിരുന്ന തോടുകളിലെ താത്‌കാലിക തടയണകൾ ഇത്തവണയില്ല. നഗരസഭയിലെ കണ്ണിയംപുറം, കിഴക്കേ തോടുകളിൽ വേനലാവുന്നതിനുമുൻപ് കെട്ടിയിരുന്ന തടയണകളാണ് നഗരസഭ ഇത്തവണ സ്ഥാപിക്കാതിരുന്നത്. To advertise here, ഇൗ തടയണകൾ കിണറുകളിൽ വെള്ളം നിലനിർത്തുന്നതിനും കാർഷികാവശ്യത്തിനും ഗുണകരമായിരുന്നു. കുടിവെള്ളത്തിന് ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെയാണ് തോടുകളിലെ വെള്ളവും വറ്റിയിരിക്കുന്നത്. കണ്ണിയംപുറത്ത് പനമണ്ണ തോട്ടുപാലം, ലക്ഷംവീടിനുസമീപം, തിരുവോർത്ത് പാറ, പൂക്കാട്ടുകുറുശ്ശി, കിഴക്കേ തോട്ടിൽ കോലോത്ത്കുന്ന് കുടിവെള്ളപദ്ധതിക്ക് സമീപം എന്നിവടങ്ങളിലാണ് എല്ലാവർഷവും തടയണ നിർമിക്കാറുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ മണൽചാക്കുകൾ നിറച്ചാണ് തടയണകൾ കെട്ടാറുള്ളത്. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്നുള്ള വെള്ളവും തടയണയിൽ സംഭരിക്കാൻ കഴിയുമായിരുന്നു. വേനലെത്തിയാൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളാണ് കണ്ണിയംപുറം, പനമണ്ണ മേഖലകൾ. നഗരസഭയുടെ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വേനലിന്റെ കാഠിന്യത്തിൽ ഇടക്കിടെ തടസ്സപ്പെടാറുണ്ട്. ചില പാടശേഖരസമിതികൾ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കാറുണ്ടായിരുന്നത്. പച്ചക്കറി കൃഷിക്കും ആശ്രയം ഈ വെള്ളം തന്നെയായിരുന്നു. ഇപ്പോൾ തോട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് മോട്ടോർവെച്ച് പമ്പ് ചെയ്താണ് ചിലർ കൃഷിക്ക് ഉപയോഗിക്കുന്നത്. ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയ പാലം നിർമിക്കുന്നതിനാലാണ് ഇത്തവണ തടയണകൾ കെട്ടാതിരുന്നതെന്ന വിചിത്രമായ മറുപടിയാണ് ഇക്കാര്യത്തിൽ നഗരസഭ അധികൃതരുടേത്. Published: 21 Apr 2026, 03:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒറ്റപ്പാലത്ത് തോടുകളിൽ ഇത്തവണ താത്‌കാലിക തടയണകളില്ല — Mathr… | Boolokam