ഒൺലിഫാൻസ് ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു

ഒൺലിഫാൻസ് ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു

M
MathrubhumiSource Link
സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഒൺലിഫാൻസിൻ്റെ (OnlyFans) ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി (43) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കമ്പനിയാണ് മരണവാർത്ത പുറത്തുവിട്ടത്. തിങ്കളാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കമ്പനി ദുഃഖം രേഖപ്പെടുത്തി. To advertise here, റാഡ്വിൻസ്‌കിയും ഒൺലിഫാൻസും യുക്രേനിയൻ-അമേരിക്കൻ ശതകോടീശ്വരനായ റാഡ്വിൻസ്‌കി, 2018-ലാണ് ഒൺലിഫാൻസിൻ്റെ മാതൃകമ്പനിയായ ഫെനിക്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് സ്വന്തമാക്കിയത്. മുതിർന്നവർക്കുള്ള ഉള്ളടക്കത്തിന് (adult content) പേരുകേട്ട ഈ പ്ലാറ്റ്‌ഫോം, കോവിഡ് കാലത്താണ് ആഗോളതലത്തിൽ വലിയ ജനപ്രീതി നേടിയത്. 2024-ലെ കണക്കുകൾ പ്രകാരം 37.7 കോടിയിലധികം വരിക്കാരും 46 ലക്ഷത്തോളം ക്രിയേറ്റർമാരും ഈ സൈറ്റിലുണ്ട്. ക്രിയേറ്റർമാർക്ക് അവരുടെ വരുമാനത്തിൻ്റെ 80 ശതമാനം നൽകുന്ന രീതിയാണ് ഒൺലിഫാൻസ് പിന്തുടരുന്നത്, ബാക്കി 20 ശതമാനം കമ്പനി എടുക്കുന്നു. യുക്രെയ്‌നിലെ ഒഡേസയിൽ ജനിച്ച അദ്ദേഹം ചിക്കാഗോയിലാണ് വളർന്നത്. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.   ഫോബ്‌സിൻ്റെ കണക്കനുസരിച്ച് ഏകദേശം 4.7 ശതകോടി ഡോളറാണ് ഇദ്ദേഹത്തിൻ്റെ ആസ്തി.  റാഡ്വിൻസ്‌കിയുടെ നേതൃത്വത്തിൽ കമ്പനി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയപ്പോഴും പല വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സൈറ്റിലെ പ്രായപരിശോധനാ സംവിധാനങ്ങളിലെ വീഴ്ചകൾക്ക് ബ്രിട്ടീഷ് റെഗുലേറ്റർമാരായ 'ഓഫ്‌കോം' (Ofcom) കമ്പനിക്ക് ഏകദേശം 10 ലക്ഷം പൗണ്ട് പിഴ ചുമത്തിയിരുന്നു,. കൂടാതെ, സൈറ്റിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ലൈംഗിക അടിമത്തം പോലുള്ള ഗുരുതരമായ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. Content Highlights: Leonid Radvinsky, the 43-year-old Ukrainian-American billionaire and owner of OnlyFans, has passed away following a prolonged battle with cancer. Published: 24 Mar 2026, 10:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒൺലിഫാൻസ് ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു — Mathrubhum… | Boolokam