ഒൻപത് ഇടങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി റിയാദ്

ഒൻപത് ഇടങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി റിയാദ്

M
MathrubhumiSource Link
റിയാദ്: റിയാദിലെ പ്രവാസി സംഘടനകളിൽ ജനകീയ ഇഫ്താറുകളുടെ മഹാസംഗമമായി അറിയപ്പെടുന്ന കേളി കലാസാംസ്‌കാരിക വേദി ഈ വർഷവും ഒൻപത് കേന്ദ്രങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി. ആയിരങ്ങളെ ഒന്നിച്ചിരുത്തി വിരുന്നൊരുക്കാൻ നേരത്തെ എടുത്ത തീരുമാനത്തിൽ നിന്നും നിലവിലെ സാഹചര്യത്തിൽ വികേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. To advertise here, അൽഖർജ്, റൗദ, നസീം, മലാസ്, ഒലയ്യ, സനയ്യ അർബൈൻ, സുലൈ, മുസാഹ്‌മിയ, മജ്മ എന്നീ ഏരിയകൾ കേന്ദ്രീകരിച്ച് നടത്തിയ ഇഫ്താർ വിരുന്നിന് രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, അതത് ഏരിയാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഇഫ്താറിന്റെ ഭാഗമായി മലാസ് ഏരിയ കമ്മിറ്റി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു. ആദ്യ ആഴ്ചയിൽ റിയാദിലെ വിവിധ ഭാഗങ്ങളിലെ എട്ട് കേന്ദ്രങ്ങളിൽ ഇഫ്താർ സംഘടിപ്പിച്ചിരുന്നു. ഇത്തവണ 12,000-ത്തിലധികം പേരാണ് കേളിയുടെ വിവിധ ഇഫ്താറുകളിൽ പങ്കാളികളായത്. അൽഖർജ് റൗള റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ കേളി രക്ഷാധികാരി അംഗം ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി ഷബി അബ്ദുൾ സലാം, പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, സംഘാടക സമിതി കൺവീനർ ഗോപാലൻ, ചെയർമാൻ നാസർ പൊന്നാനി എന്നിവർ നേതൃത്വം നൽകി. സുലൈ ബിലാതിയ ഇസ്ത്രാഹയിൽ സംഘടിപ്പിച്ച സനയ്യ അർബൈൻ ഏരിയ ഇഫ്താറിന് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട്, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിൻ കൂവള്ളൂർ, ഷഫീഖ് അങ്ങാടിപ്പുറം, ഏരിയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി സുനീർ ബാബു, ഏരിയ സെക്രട്ടറി ജാഫർ ഖാൻ, കേളി കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം സജീന സിജിൻ, ഏരിയ പ്രസിഡന്റ് ജോർജ്, ട്രഷറർ സഫറുള്ള, സംഘാടക സമിതി കൺവീനർ മുഹമ്മദ് ഷാഫി, ചെയർമാൻ വിജയകുമാർ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. റൗദ ഏരിയ അൽതാജ് ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ വിരുന്നിന് രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, കേന്ദ്ര രക്ഷാധികാരി അംഗങ്ങളായ വർഗീസ് ഇടിച്ചാണ്ടി, ചന്ദ്രൻ തെരുവത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഫൽ സിദ്ധീഖ്, ബിജി തോമസ്, കേളി ഓഡിറ്റർ സുനിൽ സുകുമാരൻ, റൗദ ഏരിയ രക്ഷാധികാരി കൺവീനർ സതീഷ് കുമാർ വളവിൽ, ഏരിയ സെക്രട്ടറി ഷാജി കെ.കെ., ആക്ടിംഗ് പ്രസിഡന്റ് ശ്രീജിത്ത്, ട്രഷറർ മുഹമ്മദ് ഷഫീക്, സംഘാടക സമിതി കൺവീനർ പ്രഭാകരൻ ബേത്തൂർ, ആക്ടിംഗ് ചെയർമാൻ ഷിയാസ്, സാമ്പത്തിക കൺവീനർ ജോമോൻ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി. മലാസ് ഏരിയയിൽ സൺലൈറ്റ് ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച വിരുന്നിൽ കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇക്ബാൽ, സുരേഷ് കണ്ണപുരം, കേളി സെക്രട്ടറി സുനിൽകുമാർ, ട്രഷറർ മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, കുടുംബവേദി ട്രഷറർ സീന സെബിൻ, ഏരിയ സെക്രട്ടറി സുജിത്, പ്രസിഡന്റ് സമീർ അബ്ദുൽ അസീസ്, ട്രഷറർ സിംനേഷ് വയനൻ, സംഘാടക സമിതി കൺവീനർ പി.എൻ.എം. റഫീഖ്, ചെയർമാൻ ഉനൈസ് ഖാൻ, സാമ്പത്തിക കൺവീനർ രാഗേഷ് രാമകൃഷ്ണൻ ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. റിയാദിൽ നിന്നും 80 കിലോമീറ്റർ അകലെ ദുർമ ഗ്രാമത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന് മുസാഹ്‌മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ അനീസ് അബൂബക്കർ, ഏരിയ പ്രസിഡന്റ് ജെറി തോമസ്, മുസാഹ്‌മിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. സുലൈ ഏരിയയുടെ നേതൃത്വത്തിൽ സുലൈ അസ് ഇസ്ത്രാഹയിൽ നടന്ന സംഗമത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, ഹാഷിം കുന്നുംതറ, ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി, ഏരിയ ട്രഷറർ റീജേഷ് രയരോത്ത്, ഇഫ്താർ സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്‌തൈൻ, ചെയർമാൻ ജോർജ് എന്നിവർ നേതൃത്വം നൽകി. റിയാദിൽ നിന്നും 180 കിലോമീറ്റർ അകലെ ഹോത്ത ഗ്രാമത്തിൽ അൽബാഹിത്ത് ഇസ്ത്രാഹയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കേളി മജ്മ ഏരിയ പ്രസിഡന്റ് ജലീൽ, ഏരിയ സെക്രട്ടറി ഷിജിൻ, യൂണിറ്റ് ഭാരവാഹികളായ ഡെയ്സൻ, അൻവർ, അരുൺ, സംഘാടക സമിതി അംഗങ്ങളായ ഷാനവാസ്, സുധീർ, രാജേഷ്, മജ്മ ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ ഇഫ്താറിന്റെ വിജയത്തിനായി പ്രവർത്തിച്ചു. ഒലയ്യ സൺലൈറ്റ് ഇന്റർനാഷണൽ സ്‌കൂളിൽ നടത്തിയ സംഗമത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ജോയ്, സുധീർ പോരേടം, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്റ് റിയാസ് പള്ളാട്ട്, സംഘാടക സമിതി ചെയർമാൻ ഷാനവാസ്, കൺവീനർ മുരളീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. നസീം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഗ്ലഫിലെ ഹൈ അൽ നഹ്ദയിലുള്ള ഇസ്ത്രാഹയിൽ സംഘടിപ്പിച്ച ഇഫ്താറിന് ഏരിയ രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം, കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ. നിസാം, ഹാരിസ് മണ്ണാർക്കാട്, ഏരിയ സെക്രട്ടറി സജീവ് പി.കെ., പ്രസിഡന്റ് ഉല്ലാസ്, സംഘാടക സമിതി കൺവീനർ ഗിരീഷ് മാനിപുരം, ചെയർമാൻ സഫറുദീൻ, ട്രഷറർ ഷാജി കെ.ഇ., ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒൻപത് ഇടങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി റ… | Boolokam