പരീക്ഷണാടിസ്ഥാനത്തിൽ സംഭരണിയിലേക്ക് വെള്ളമെത്തിച്ചു To advertise here, പട്ടാമ്പി : ഓങ്ങല്ലൂർ-വല്ലപ്പുഴ ശുദ്ധജലവിതരണ പദ്ധതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഭാരതപ്പുഴയിലെ പമ്പ്ഹൗസിൽനിന്ന് ജലസംഭരണിയിലേക്ക് വെള്ളം പമ്പ്ചെയ്തു. ശുദ്ധീകരണം നടത്താതെയാണ് വെള്ളം നിറച്ചത്. ജലസംഭരണി വൃത്തിയാക്കാനും പൈപ്പുകളിൽ ചോർച്ചയുണ്ടോയെന്ന് പരിശോധന നടത്താനുമാണ് സംഭരണിയിൽ കാൽഭാഗത്തോളം വെള്ളം നിറച്ചത്. നാലുവർഷംമുൻപ് പണിത ജലസംഭരണി വൃത്തിയാക്കിയിട്ടില്ല. അതിനാൽ, ചാർജിങ് പ്രവൃത്തികൾ പൂർത്തിയായശേഷമേ വെള്ളം കുടിക്കാൻ ഉപയോഗിക്കാൻ പാടുള്ളൂ. അതിനുമുൻപ്, വെള്ളത്തിൽ ചെളിവരാൻ സാധ്യതയുണ്ടെന്നാണ് ജൽജീവൻമിഷൻ അധികൃതർ പറയുന്നത്. ബുധനാഴ്ചമുതൽ വെള്ളം പമ്പ്ചെയ്ത് ജലസംഭരണി വൃത്തിയാക്കി വിതരണ ശൃംഖലയിലെ അപാകം പരിഹരിക്കും. അതിനുശേഷം ജലസംഭരണിയിലെ വെള്ളം ശുദ്ധീകരിച്ച് പൈപ്പ്‌ലൈൻ വഴി വീടുകളിലെത്തിക്കും. ഓങ്ങല്ലൂരിൽ 9,000-ഉം വല്ലപ്പുഴയിൽ 6,100-ഉം വീടുകളിൽ ശുദ്ധജലമെത്തിക്കാനുള്ള ബൃഹത്തായ പദ്ധതിയാണിത്. ഓങ്ങല്ലൂരിൽ 175 കിലോമീറ്റർ നീളത്തിലും വല്ലപ്പുഴയിൽ 120 കിലോമീറ്റർ നീളത്തിലും പൈപ്പുകളുണ്ട്. ഇതെല്ലാം വരുംദിവസങ്ങളിൽ പരിശോധിച്ച് കുറ്റമറ്റതാക്കേണ്ടതുണ്ട്. നിലവിൽ 1976-ൽ തുടങ്ങിയ പദ്ധതിയിൽ ശുദ്ധീകരണ പ്ലാന്റില്ലാത്തതിനാൽ ക്ലോറിനൈസ് ചെയ്താണ് ജലവിതരണം ഭാഗികമായി നടത്തുന്നത്. Published: 24 Mar 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓങ്ങല്ലൂർ-വല്ലപ്പുഴ ശുദ്ധജലവിതരണ പദ്ധതി ഉടൻ പ്രവർത്തിക്കുമെന്ന് പ്രതീക്ഷ
M
MathrubhumiSource Link
about 2 months ago