കൊട്ടിയൂർ: വൈശാഖോത്സവ കാലത്ത് മാത്രം ലഭിക്കുന്ന ഓടപ്പൂവിന്റെ വില കൊട്ടിയൂർ ദേവസ്വം ഏകീകരിച്ചു. ഭക്തരിൽനിന്ന് പരമാവധി 100 രൂപ വരെ ഈടാക്കാനാണ് ദേവസ്വം അനുമതി നൽകിയിട്ടുള്ളത്. ഓടപ്പൂവിന്റെ പേറ്റന്റ് കൊട്ടിയൂർ ദേവസ്വം നേരത്തേ സ്വന്തമാക്കിയിരുന്നു. നെയ്യാട്ടത്തിന് മുമ്പും തൃക്കലശാട്ടത്തിനുശേഷവും ഓടപ്പൂവിന്റെ വില്പന പാടില്ല. പാമ്പറപ്പാൻ മുതൽ മന്ദംചേരി കവല വരെ മാത്രമാണ് ഓടപ്പൂ വില്പനയ്ക്ക് അനുമതിയുള്ളത്. ഓൺലൈൻ വഴിയുള്ള വില്പനയും നിരോധിച്ചതായി കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ അറിയിച്ചു. ഓടപ്പൂ വിവാദത്തെത്തുടർന്ന് മാറ്റിവെച്ച ലേലവും കൊട്ടിയൂരിൽ നടന്നു. To advertise here, Content Highlights: Maximum price for Odappoo fixed at ₹100 by Kottiyoor Devaswom for 2026., Official patent ownership held by Kottiyoor Devaswom., Strict prohibition on online sales and unauthorized locations., Sales permitted only between Pamparappan and Mandamcheri junction., Sales window restricted to specific ritualistic periods of the festival. Published: 22 Apr 2026, 07:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓടപ്പൂവിന്റെ വില കൊട്ടിയൂർ ദേവസ്വം ഏകീകരിച്ചു; പരമാവധി വില 100 രൂപ
M
MathrubhumiSource Link
18 days ago