പത്തനംതിട്ട: കൈയിൽക്കിടന്ന രണ്ടരഗ്രാമിന്റെ സ്വർണമോതിരം ഓടയിലൊഴുകുന്നത് നോക്കിനിൽക്കാൻ, തൈക്കാവ് മുരിപ്പിൽ കുഴിഞ്ഞിക്കൽ ശ്യാമളയ്ക്ക് കഴിഞ്ഞില്ല. കാരണം, അതിന് സ്വപ്നങ്ങളുടെ വിലയുണ്ടായിരുന്നു. സ്ലാബുകൾക്കിടയിലൂടെ കൈകടത്തി മോതിരത്തിലേക്കെത്താൻ നോക്കിയെങ്കിലും, കഴിഞ്ഞില്ല. വിരൽ കുടുങ്ങി വേദന കടിച്ചമർത്തി ശ്യാമള വീണ്ടും ശ്രമിച്ചെങ്കിലും, ഫലമുണ്ടായില്ല. ഒടുവിൽ, വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ട് ഓടയിൽനിന്ന് മോതിരം കണ്ടെത്തി പുറത്തെടുത്തു. പ്രതീക്ഷകളുടെ, സന്തോഷത്തിന്റെ പവൻതൂക്കത്തോടെ അവരത് ശ്യാമളയ്ക്ക് കൈമാറി. To advertise here, വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ശ്യാമളയുടെ രണ്ടുഗ്രാംവരുന്ന മോതിരം കടമ്മനിട്ട റോഡിൽ പ്രസ്‌ക്ലബ്ബിന് മുന്നിലെ ഓടയുടെ കോൺക്രീറ്റ് സ്ലാബുകൾക്കിടയിലൂടെ താഴേക്കുവീണത്. സ്ലാബിന്റെ ഇടയിലൂടെ കൈയിട്ട് മോതിരം എടുക്കാൻ ശ്രമിക്കുമ്പോൾ ശ്യാമളയുടെ വിരലും കുടുങ്ങി. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി. രണ്ടരമണിക്കൂർ നീണ്ട പരിശ്രമത്തിനുശേഷമാണ്, ഒരടിയോളം കനമുള്ള സ്ലാബ് ഇളക്കിമാറ്റിയത്. അലവാങ്കുപയോഗിച്ച് സ്ലാബിന്റെ ഒരറ്റം ഉയർത്തി വടംകെട്ടി വലിച്ചുപൊക്കിയാണ് മാറ്റിയത്. ഓടയിൽനിന്ന് മോതിരം കണ്ടതോടെ ശ്യാമളയുടെ കണ്ണുകൾ ഈറനണിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാധ്യക്ഷ സിന്ധു അനിലിന്റെ സാന്നിധ്യത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദില്ലുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ മോതിരം ശ്യാമളാ മുരളിക്ക് കൈമാറി. Content Highlights: A woman in Pathanamthitta accidentally dropped her gold ring into a drain., The ring was retrieved after a two-and-a-half-hour operation by the Fire and Rescue Services., The operation involved removing a heavy concrete slab to reach the ring., The successful rescue highlights the efficiency of the local emergency services. Published: 20 Mar 2026, 07:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓടയിലൊഴുകി മോതിരം, 2 മണിക്കൂർ നീണ്ട ‘രക്ഷാപ്രവർത്തനം’, ഒടുവിൽ ‘ഓപ്പറേഷൻ സക്സസ്’
M
MathrubhumiSource Link
about 2 months ago