തിരുപ്പൂർ : തിരുപ്പൂർ തീവണ്ടിനിലയത്തിൽ ഓടുന്ന വണ്ടിയിൽക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ വിദ്യാർഥി മരിച്ചു. തിരുപ്പൂർ കുമാരനന്തപുരം സ്വദേശിയും കോയമ്പത്തൂർ സ്വകാര്യ കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിയുമായ വി. വേദരാജനാണ് (18) മരിച്ചത്. To advertise here, രാവിലെ കോളേജിലേക്ക് പോകാനായി തീവണ്ടിയിൽ കയറാനൊരുങ്ങുമ്പോഴാണ് സംഭവം. തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നതിനാൽ ചാടിക്കയറാൻ ശ്രമിക്കുമ്പോൾ കാലുതെന്നി താഴെവീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ അവിടെയുണ്ടായിരുന്നവർ വിദ്യാർഥിയെ തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെ ചികിത്സനൽകിയെങ്കിലും രക്ഷിക്കാനായില്ല. ഇതിനെത്തുടർന്ന്, ആശുപത്രിയിൽ ശരിയായ രീതിയിൽ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് സഹപാഠികളും സുഹൃത്തുക്കളും റോഡുപരോധിച്ച് പ്രതിഷേധിച്ചു. ഇവരെ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പി.കെ. ജോണിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി അറസ്റ്റുചെയ്ത് നീക്കി. Published: 26 Mar 2026, 03:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വിദ്യാർഥി മരിച്ചു
M
MathrubhumiSource Link
about 2 months ago