ശ്രീകൃഷ്ണപുരം : മണ്ണാർക്കാട്ടുനിന്ന് ചെർപ്പുളശ്ശേരിഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസിൽനിന്ന് പെട്ടെന്ന് പുകയുയർന്നത് പരിഭ്രാന്തിപരത്തി. എൻജിൻ അമിതമായി ചൂടായതാണ് കാരണമെന്ന് കരുതുന്നതായി ബസ് ജീവനക്കാർ പറഞ്ഞു. To advertise here, ‘പുണ്യാളൻ’ ബസിൽ തിങ്കളാഴ്ചരാവിലെ പത്തരയോടെ ബെവറജസ് കോർപറേഷന്റെ ശ്രീകൃഷ്ണപുരത്തെ ഔട്ട്‌ലെറ്റിന് സമീപത്തുവെച്ചായിരുന്നു സംഭവം. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പുകയുയരുന്നതുകണ്ട് ബസ് നിർത്തി. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ പെട്ടെന്നുതന്നെ സുരക്ഷിതരായി ഇറക്കി. ശ്രീകൃഷ്ണപുരം പോലീസും സ്ഥലത്തെത്തി. തുടർന്ന്,, ബസ് സർവീസ് നിർത്തിവെച്ചു. Published: 31 Mar 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓടുന്ന ബസിൽനിന്ന് പുകയുയർന്നത് പരിഭ്രാന്തി പരത്തി
M
MathrubhumiSource Link
about 1 month ago