ഉദുമ : പാലക്കുന്ന്-ആറാട്ട് കടവ് റോഡിന് സമീപം കണിയാമ്പാടിയിലെ കെ. കുഞ്ഞിരാമന്റെ ഓടുമേഞ്ഞ വീട് കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ് സംഭവം. എട്ട് മുറികളുള്ള ആൾത്താമസമില്ലാത്ത വീടിന്‍റെ മേൽക്കൂര മുഴുവൻ കത്തിയമർന്നു. മൂന്നുമണിയോടെ അയൽവാസി ഹരിയാണ് തീ പടർന്നത് കണ്ടത്. ഉടനെ നേരിട്ട് വീട്ടിലെത്തി വീട്ടുകാരെ ഉണർത്തുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് കാസർകോട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് രണ്ടുമണിക്കൂർ ശ്രമിച്ച് തീ പൂർണമായും അണച്ചു. To advertise here, വീട്ടിലുണ്ടായിരുന്ന മരം ഉരുപ്പടികൾ, കട്ടിൽ, പഴയ ടി.വി., നെല്ല് സൂക്ഷിക്കുന്ന പത്തായം, മറ്റ് വസ്തുക്കളെല്ലാം കത്തിനശിച്ചു. തൊട്ടടുത്ത പുതിയ വീട്ടിലാണ് കുഞ്ഞിരാമനും കുടുംബവും താമസിക്കുന്നത്. ഷോർട്ട് സർക്യൂട്ടാകാം എന്നാണ് പ്രാഥമിക നിഗമനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലൽ, സേനാഗംങ്ങളായ പി. രാജേഷ്, വി.കെ. ഷൈജു, എസ്. സാദിഖ്, പി.സി. മുഹമ്മദ്ദ് സിറാജുദ്ദീൻ, വി.എസ്. ഗോകുൽ കൃഷ്ണൻ, ജെ. അനന്തു, എൻ. രമേശ്, ഹോം ഗാർഡുമാരായ എ.രാജേന്ദ്രൻ, പി.വി. രഞ്ജിത്, പി.വി. പ്രസാദ് എന്നിവരാണ് രക്ഷാപ്രവർത്തക സംഘത്തിൽ ഉണ്ടായിരുന്നത്. Published: 15 Mar 2026, 04:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
