വെഞ്ഞാറമൂട് : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. വോൾവോ ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് പത്ത് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. To advertise here, ഞായറാഴ്ച രാവിലെ 10.15-ഓടെ അമ്പലമുക്ക്- പിരപ്പൻകോട് ഔട്ടർ റിങ് റോഡിൽ നെല്ലനാട്ടായിരുന്നു അപകടം. പറശ്ശിനിക്കടവിൽനിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന ബസിലാണ് തീപിടിച്ചത്. ബസിന്റെ എൻജിൻ ഭാഗത്തുനിന്നു പുക ഉയരുന്നതുകണ്ട ഡ്രൈവർ ഉടൻ വാഹനം നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. പത്തുയാത്രക്കാരാണ് ഈ സമയം ബസിലുണ്ടായിരുന്നത്. ബസ് നിർത്തിയ ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ വീടുകളിൽനിന്ന് വെള്ളം കൊണ്ടുവന്ന് ഒഴിച്ചത് തീ പടരുന്നത് തടഞ്ഞു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. Published: 30 Mar 2026, 12:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി. വോൾവോ ബസിന് തീപിടിച്ചു
M
MathrubhumiSource Link
about 1 month ago