ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു; ദമ്പതികൾക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു; ദമ്പതികൾക്ക് ദാരുണാന്ത്യം

M
MathrubhumiSource Link
കോഴിക്കോട്: തിരുവമ്പാടിക്ക് സമീപം ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം. പുത്തൻപുരയിൽ ഷിജു, ഭാര്യ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡിലെ തേക്കിൻതോട്ടം മാനേജർ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. To advertise here, തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Content Highlights: Fatal auto-rickshaw accident occurred in Anakampoyil, Kozhikode., The incident took place on the Anakampoyil-Pullurampara road., Victims were a couple commuting to a textile shop in Thiruvambady., The vehicle lost control on a slope and hit an electric pole. Published: 07 Apr 2026, 04:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു; ദമ്പതികൾക്ക… | Boolokam