ഓട്ടോറിക്ഷ മറിഞ്ഞ് കടത്തിണ്ണയിലേക്ക് ഇടിച്ചുകയറി

ഓട്ടോറിക്ഷ മറിഞ്ഞ് കടത്തിണ്ണയിലേക്ക് ഇടിച്ചുകയറി

M
MathrubhumiSource Link
ഡ്രൈവർക്ക് പരിക്ക് To advertise here, ഉപ്പുതറ : നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞ ശേഷം കടത്തിണ്ണയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഓട്ടോ ഓടിച്ചിരുന്ന ഒൻപതേക്കർ നടുപ്പറമ്പിൽ റെജിൻ രവി(30)ക്കാണ് പരിക്കേറ്റത്. ഉപ്പുതറ ടൗണിൽ കേരള ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് അപകടം. പാലം ജങ്ഷനിൽനിന്ന് ടൗണിലേക്ക്‌ വരുന്നതിനിടെ കേരള ബാങ്കിന് മുന്നിൽ റോഡിൽ തലകീഴായി മറിഞ്ഞ ശേഷം ഇടതുവശത്തെ പടലുങ്കൽ പെയ്ന്റ് ഷോപ്പിന്റെ വരാന്തയുടെ ഭിത്തിയിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. സാധാരണ എല്ലാ ദിവസവും ടൗണിൽ നല്ല തിരക്കുണ്ട്. എന്നാൽ, അപകടം നടക്കുന്ന സമയം റോഡിൽ മറ്റ് വാഹനങ്ങളും വഴിയോരത്തും കടത്തിണ്ണയിലും ആരും ഉണ്ടായിരുന്നില്ല. റെജിൻ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ഒരു കാലിന് ഒടിവുണ്ട്. ദേഹത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. ഉപ്പുതറ സി.എച്ച്.സി.യിൽ പ്രാഥമിക ചികിത്സ നൽകിയശേഷം റെജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Published: 22 Mar 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓട്ടോറിക്ഷ മറിഞ്ഞ് കടത്തിണ്ണയിലേക്ക് ഇടിച്ചുകയറി — Mathrubh… | Boolokam