ഓമല്ലൂർ : ഏഴാം ഉത്സവദിനത്തിൽ ഏഴ് ആനകളുമായി ഓമല്ലൂർ രക്തകണ്ഠസ്വാമി ആറാടാനെഴുന്നള്ളും. ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽനിന്ന് ഉഴുവത്തെ ആറാട്ട് കടവിലേക്കുള്ള ഭഗവാന്റെ നയനമനോഹരമായ ഘോഷയാത്ര ദർശിച്ച് സായൂജ്യമടയാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തർ ഓമല്ലൂരിലേക്ക് ഒഴുകിയെത്തും. മഞ്ഞിനിക്കര കരയുടെ നേതൃത്വത്തിലുള്ള ഏഴാം ഉത്സവ ആറാട്ട് എഴുന്നള്ളത്തിന് പുതുപ്പള്ളി സാധു ഭഗവാന്റെ തിടമ്പേറ്റും. To advertise here, ഓമല്ലൂർ കുട്ടിശങ്കരൻ, തിരുവല്ല ജയരാജ്, ആദിനാട് സഞ്ജയൻ, താമരക്കുടി വിജയൻ, പുതുപ്പള്ളി ഗണേശ്, തടത്താവിള രാജശേഖരൻ എന്നീ ആനകൾ ഭഗവാനെ അനുഗമിക്കും. ആറാട്ട് പുറപ്പാടിന് മുമ്പ് കല്ലൂർ ഉണ്ണിക്കൃഷ്ണമാരാരുടെ നേതൃത്വത്തിൽ 51 കലാകാരന്മാർ അണിനിരക്കുന്ന പാഞ്ചാരിമേളം ക്ഷേത്രസന്നിധിയിൽ അരങ്ങേറും. രക്തകണ്ഠ ധനസഹായ വിതരണം, ഗംഗാതരംഗം വയലിൻ കച്ചേരി, വരാഹി ഭജനാമൃത ലഹരി എന്നിവയും ഉത്സവത്തിന് മാറ്റുകൂട്ടും. ഇക്കുറി തിരുവല്ല ജയരാജ്, ആദിനാട് സഞ്ജയൻ, ചിറക്കടവ് തിരുനീലകണ്ഠൻ എന്നീ ദേവസ്വം ബോർഡിന്റെ ആനകളെ ആറാട്ട് ഘോഷയാത്രയ്ക്ക് നൽകുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ഓമല്ലൂരിൽ ഇന്ന് ഉത്സവബലി 9.00, ഓട്ടൻതുള്ളൽ 1.00, ആറാട്ട് എഴുന്നള്ളത്ത് 3.00, മേജർസെറ്റ് പഞ്ചാരിമേളം 3.15, പാണ്ടിമേളം 7.30 ആറാട്ട് തിരിച്ചെഴുന്നള്ളത്തും സേവയും 9.00, ഗംഗാ ശശിധരന്റെ വയലിൻകച്ചേരി 10.05 കണ്ണൂർ വരാഹി ഭജൻസിന്റെ ഭജനാമൃത ലഹരി 12.15

ഓമല്ലൂരിൽ ഇന്ന് ഏഴ് ആനകൾ ആറാട്ടിനായി അണിനിരക്കും
M
MathrubhumiSource Link
about 4 hours ago
