ഓമല്ലൂർ രക്തകണ്ഠസ്വാമിക്ക്‌ നാളെ പള്ളിവേട്ട

ഓമല്ലൂർ രക്തകണ്ഠസ്വാമിക്ക്‌ നാളെ പള്ളിവേട്ട

M
MathrubhumiSource Link
ഓമല്ലൂർ : രക്തകണ്ഠസ്വാമിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ബുധനാഴ്ച നടക്കും. പറയനാലി-പള്ളം കരയാണ് പള്ളിവേട്ട ദിനത്തിലെ ഉത്സവം നടത്തുന്നത്. എട്ടാം ഉത്സവദിനമായ ചൊവ്വാഴ്ച പ്രശസ്ത വാദ്യകലാകാരൻ കടവൂർ അഖിലിന്റെ നേതൃത്വത്തിൽ 65 കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം ആറാട്ട് ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. To advertise here, ഗജവീരൻ തിരുവല്ല ജയരാജൻ ഭഗവാന്റെ തിടമ്പേറ്റുമ്പോൾ ആദിനാട് സഞ്ജയൻ, ചിറക്കടവ് തിരുനീലകണ്ഠൻ എന്നീ ആനകൾ അകമ്പടിസേവിക്കും.ശ്രീഭൂതബലി എഴുന്നള്ളിപ്പ്. ഉച്ചയോടെ വേദിയിൽ തെങ്ങമം ഗോപാലകൃഷ്ണനും സംഘവുമവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. ഉച്ചയ്ക്ക് ശേഷം ആറാട്ട് ഘോഷയാത്രയുണ്ടാവും. ഐമാലി മേക്ക് കരയുടെ വകയാണ് ചൊവ്വാഴ്ച നടക്കുന്ന ഉത്സവം. ഓമല്ലൂരിൽ ഇന്ന് ഭഗവദ്‌ഗീതാപാരായണവും വേദമന്ത്രജപവും 7.00, ശ്രീഭൂതബലി എഴുന്നള്ളിപ്പ് 9.00, ഓട്ടൻതുള്ളൽ 1.00, ആറാട്ട് എഴുന്നള്ളിപ്പ് 3.00, ആദ്ധ്യാത്മിക പ്രഭാഷണം 6.00, ആർ.എൽ.വി. രേഷ്‌മ അജിത്ത് നയിക്കുന്ന നൃത്താവിഷ്‌കാരം 7.00, കടവൂർ അഖിലും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം 8.00, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് 9.00, കോട്ടയം മെഗാ ബീറ്റ്സിന്റെ ഗാനമേള 10.00.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!