വൈക്കം : കാർഷികമേഖലയുടെ സംരക്ഷണാർഥം വൈക്കം തോട്ടുവക്കത്തും വാഴമന മുട്ടുങ്കലിലും സ്ഥാപിച്ചിട്ടുള്ള ഓരുമുട്ടുകൾ നീക്കംചെയ്യാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. അപ്പർ കുട്ടനാടൻ മേഖലയിലെ കൊയ്ത്ത് തീർന്നിട്ടും മുട്ടുകൾ നീക്കം ചെയ്യാത്തതിനെതിരേ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ. To advertise here, കെ.വി. കനാലിന് കുറുകേ പുത്തൻതോട്ടിൽ തോട്ടുവക്കത്തും വടയാർ മുട്ടുങ്കൽ ആറിന് കുറുകേ വാഴമന പുത്തൻപാലത്തിന് സമീപവുമാണ് ഓരുമുട്ടുകളുള്ളത്. ജലസേചനവകുപ്പാണ് ജലത്തിന്റെ ഒഴുക്ക് തടഞ്ഞുനിർത്തുന്ന നിലയിൽ തെങ്ങിൻ കുറ്റികൾ താഴ്ത്തി ചിറപോലെ പുഴിമണ്ണ് നിറച്ച് ഓരുമുട്ടുകൾ സജ്ജമാക്കുക. ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാനാണ് കൃഷിവകുപ്പിന്റെ ആവശ്യപ്രകാരം ഓരുമുട്ടുകൾ സ്ഥാപിച്ചിട്ടുള്ളത്. തോടുകളിലെയും പുഴകളിലേയും ജലമാണ് വസ്ത്രം നനയ്ക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ജലാശയങ്ങളുടെ ചുറ്റുമുള്ളവർ ഉപയോഗിക്കുന്നത്. മുട്ടുകൾ സ്ഥാപിച്ചതോടെ തോടുകളിലെ നീരൊഴുക്ക് നിലച്ചു. പോളയും പായലും നിറഞ്ഞുകിടക്കുകയാണ്. വെള്ളം മലിനമായി. വേനൽ കടുത്തതോടെ ജലാശയങ്ങളുടെ സമീപപ്രദേശത്തുള്ളവരെല്ലാം ജല അതോറിറ്റിയുടെ കുടിവെള്ളമാണ് എല്ലാ ആവശ്യങ്ങൾക്കുമായി എടുക്കുന്നത്. വലപ്പോഴും വരുന്ന കുടിവെള്ളം ഒരാവശ്യങ്ങൾക്കും തികയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ. മൂവാറ്റുപുഴയാറിന്റെ ഭാഗമായ വടയാർ പുഴയിൽ നീരൊഴുക്കില്ലാതെ മലിനജലം കെട്ടിക്കിടക്കുകയാണ്. പ്രദേശവാസികളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് ഈ പുഴയെയാണ്. ജല അതോറിറ്റിയുടെ ജലവിതരണവും കാര്യക്ഷമല്ല. ജനങ്ങളുടെ പ്രതിസന്ധി കണക്കിലെടുത്ത് ഓരുമുട്ടുകൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു ആവശ്യപ്പെട്ടു. ആകെ ദുരിതം അലക്കാനും കുളിക്കാനും എല്ലാം പുഴയിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. നീരൊഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർക്കെല്ലാം ദേഹത്ത് ചെറിച്ചിലും തടിപ്പും ഉണ്ടാവുകയാണ്. വെള്ളത്തിന് ദുർഗന്ധവുമാണ്. ജനങ്ങളാകെ ദുരിതത്തിലാണ്. -ഗീതാ അശോകൻ, കാർത്ത്യായനിഭവൻ, മുട്ടുങ്കൽ, വാഴമന Published: 18 Apr 2026, 03:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓരുമുട്ടുകൾ നീക്കംചെയ്യാൻ വൈകുന്നു; ജനങ്ങൾ പ്രതിസന്ധിയിൽ
M
MathrubhumiSource Link
22 days ago