ഓവുചാലിന്റെ സ്ലാബ്പൊട്ടിയത് അപകടഭീഷണി

ഓവുചാലിന്റെ സ്ലാബ്പൊട്ടിയത് അപകടഭീഷണി

M
MathrubhumiSource Link
പഴയങ്ങാടി : എരിപുരം താഴെ പോലീസ് സ്റ്റേഷൻ മതിലിന്‌ ചേർന്നുള്ള പയ്യന്നൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്‌ ചേർന്നുള്ള ഓവുചാലിന്റെ സ്ലാബ് പൊട്ടിയത് വലിയ അപകടക്കെണിയായി മാറുന്നു. To advertise here, സ്കൂൾ-കോളേജ് വിദ്യാർഥികളടക്കം നിരവധി പേർ ബസ് കയറാനും ഇറങ്ങാനുമായി ഉപയോഗിക്കുന്ന സ്ഥലത്താണ് ആളുകളുടെ കാലൊടിയുംവിധം സ്ലാബിലെ വിടവ്. സ്ലാബിന്റെ പൊട്ടിയ വിടവിൽ കാൽ കുടുങ്ങി അപകടത്തിൽ പെടാൻ സാധ്യതയേറെയാണ്. ബസ് കയറാനായി നടന്നുവരുന്നവർ താഴെ ഭാഗം ശ്രദ്ധിച്ചില്ലെങ്കിൽ ഈ വിടവിൽ കാൽ കുടുങ്ങി വലിയ അപകടത്തിന് തന്നെ കാരണമായേക്കും. പലരും ഈ ചതിക്കുഴിയിൽ തട്ടിവീഴാതിരുന്നത് ഭാഗ്യംകൊണ്ട്‌ മാത്രം. കെ.എസ്.ടി.പി. റോഡിലെ പ്രധാന കവലയാണ് പഴയങ്ങാടി പോലീസ് സ്റ്റേഷൻ കവല. യാത്രക്കാർക്ക് ഏറ്റവും ഉപകാരമാക്കേണ്ടുന്ന സ്ഥലത്ത് മഴയത്തോ വെയിലത്തോ കയറിനിൽക്കാൻ ഇവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം കൂടിയില്ല. ബസ് കാത്തു നിൽക്കുന്ന സ്ഥലമാകട്ടെ സ്ലാബ്പൊട്ടി അപകട ഭീഷണിയുമുയര്ളർത്തുന്നു.കൾക്ക് വലിയ ഭീഷണിയായി മാറിയ മേൽമൂടിയുടെ അപകടാവസ്ഥയും. ബസ് കാത്തുനിൽക്കുന്ന സ്ഥലത്തെ അപകടക്കെണിയായി മാറിയ ഓവുചാലിന്റെ മേൽമൂടി ശരിയാക്കി യാത്രക്കാർക്കുണ്ടാകുന്ന ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നതാണ് ആവശ്യം. Published: 19 Mar 2026, 04:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓവുചാലിന്റെ സ്ലാബ്പൊട്ടിയത് അപകടഭീഷണി — Mathrubhumi | Boolo… | Boolokam