ഓവുചാൽ നവീകരണം വൈകുന്നു; പ്രതിഷേധത്തിൽ വ്യാപാരികൾ

ഓവുചാൽ നവീകരണം വൈകുന്നു; പ്രതിഷേധത്തിൽ വ്യാപാരികൾ

M
MathrubhumiSource Link
ശ്രീകണ്ഠപുരം : നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലെ ഓവുചാൽ നവീകരണം പൂർത്തിയാകാത്തതിൽ വ്യാപാരികൾക്ക്‌ പ്രതിഷേധം. നിർമാണം തുടങ്ങിയിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. To advertise here, സബ് ട്രഷറി ഉൾപ്പെടെയുള്ള ഓഫീസുകളും നിരവധി വ്യാപാരസ്ഥാപനങ്ങളുമുള്ള ഇവിടെ പണി വൈകുന്നതിനാൽ ദുരിതം തുടരുകയാണ്. 29 ലക്ഷം ചെലവിട്ടാണ് നവീകരിക്കുന്നത്. ബസ് സ്റ്റാൻഡിനും സാമാ ബസാറിനും ഇടയിൽ നേരത്തേ വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച ചെറിയ പൈപ്പുകൾ മാറ്റിയാണ് ആഴവും വീതിയും കൂട്ടി ഓട നിർമിക്കുന്നത്. ചെറിയ പൈപ്പുകളായിരുന്നതിനാൽ വെള്ളമൊഴുകാൻ തടസ്സമുണ്ടായിരുന്നു. കനത്ത മഴയിൽ ശ്രീകണ്ഠപുരം നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളം കയറാനും ഇത് കാരണമാകാറുണ്ട്. വ്യാപാരികളെ ഉൾപ്പെടെ ദുരിതത്തിലാക്കുന്ന ഈ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഭരണസമിതി ഓവുചാൽ പണിയാൻ തുക അനുവദിച്ചത്. പണി തുടങ്ങിയപ്പോൾത്തന്നെ താഴെ ചെളി കൂടുതലായതിനാൽ പ്രതീക്ഷിച്ചതിലും അധികം സമയം വേണ്ടിവന്നെന്നാണ് അധികൃതർ പറയുന്നത്. 75 ശതമാനം പണി പൂർത്തിയായി. അവശേഷിക്കുന്ന പണി ചെയ്യാൻ ഒരു വൈദ്യുതത്തൂൺ കൂടി മാറ്റേണ്ടതുണ്ട്. ഓവുചാൽ നിർമാണം കഴിഞ്ഞാൽ ബസ് സ്റ്റാൻഡിൽ റീ ടാറിങ് നടത്തുകയും ബസ് സ്റ്റാൻഡിനും നഗരസഭ കെട്ടിടങ്ങൾക്കും ഇടയിലെ റോഡ് കൊരുപ്പുകട്ട വിരിച്ച് ബലപ്പെടുത്തുകയും ചെയ്യും. ഈ ഭാഗത്ത് മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്. സമീപത്തെ പോലീസ് എയ്ഡ് പോസ്റ്റിനടുത്ത ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പും മാറ്റി വേണം റീ ടാറിങ് നടത്താൻ. ഇതിനായി ജലസേചനവകുപ്പിനോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. കാലവർഷം തുടങ്ങാൻ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോൾ നിർമാണപ്രവൃത്തികൾ പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. Published: 22 Mar 2026, 03:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓവുചാൽ നവീകരണം വൈകുന്നു; പ്രതിഷേധത്തിൽ വ്യാപാരികൾ — Mathrub… | Boolokam