മയ്യഴി: വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ നാമധേയത്തിലുള്ള മാഹി സെയ്ൻറ് തെരേസ ബസിലിക്കയിൽ ഓശാനത്തിരുനാൾ ആഘോഷിച്ചു. തിരുനാൾ തിരുക്കർമങ്ങൾക്ക് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു. സഹ വികാരിമാരായ ഫാ. ബിപിൻ ബെന്നറ്റ്, ഫാ. ബിനോയ് എന്നിവർ സഹകാർമികത്വം വഹിച്ചു. കുരുത്തോലകളും കൈയിലേന്തി ഓശാന ഗീതങ്ങൾ ആലപിച്ച് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിങ്കൾ മുതൽ പെസഹാ വ്യാഴം വരെയുള്ള ദിവസങ്ങളിൽ കുമ്പസാരിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. To advertise here, തലശ്ശേരി: തലശ്ശേരി ഹോളി റോസറി ദേവാലയത്തിൽ ഓശാന തിരുനൾ ആഘോഷിച്ചു. സേക്രഡ് ഹാർട്ട് കോൺവെന്റ് ചാപ്പലിൽനിന്ന് കൈയിൽ കുരുത്തോലയുമായി ഇടവക പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടത്തി. ദിവ്യബലിക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബെന്നി മണപ്പാട്ട്, ഫാ. വിപിൻ വില്യം എന്നിവർ സഹകാർമികരായി. എം.എസ്.എം. ഐ. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നോമ്പുകാല ധ്യാനം തുടങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് അഞ്ച് മുതൽ 8.30 വരെ ഇടവകയിൽ ദിവ്യബലിയും ധ്യാനവുമുണ്ടാകും. തലശ്ശേരി: സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിൽ കുരുത്തോല പെരുന്നാൾ ആഘോഷിച്ചു. ഫാ. ജി.എസ്. ഫ്രാൻസിസ്, ഫാ. റജി തോമസ്, എഡ്വാർഡ് വില്യംസ്, സിനിൽ ജോൺ എന്നിവർ നേതൃത്വംനൽകി. മോഹനൻ, ലീലാമ്മ സാജൻ വേദപാരായണം നടത്തി. വിശ്വാസികൾ കുരുത്തോല പ്രദക്ഷിണം ചെയ്തു. Published: 30 Mar 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
