കൊച്ചി: വൃക്ക മാറ്റിവയ്ക്കൽ ഇന്ത്യയിൽ വ്യാപകമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നെഫ്രോളജിസ്റ്റാണ് അന്തരിച്ച ഡോ. കെ.വി. ജോണി. വൃക്കരോഗം മൂലം മരണത്തെ അഭിമുഖീകരിച്ച ഒട്ടേറെപ്പേർക്ക് ജീവൻ പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യത്തെ വിജയകരമായ ആദ്യ വൃക്ക മാറ്റിവയ്ക്കലിന് നേതൃത്വം നൽകിയ ഡോ. കെ.വി. ജോണി ഇതിനായുള്ള പരിശീലനം നേടിയത് ഓസ്‌ട്രേലിയയിലെ ദ ക്വീൻ എലിസബത്ത് ആശുപത്രിയിലായിരുന്നു. ഡോ. ജോണിക്കൊപ്പം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ആദ്യ വൃക്ക മാറ്റിവയ്ക്കലിന് നേതൃത്വം നൽകിയ മോഹൻ റാവുവും ഇതേ ആശുപത്രിയിൽ നിന്നാണ് പരിശീലനം നേടിയത്. To advertise here, ക്വീൻ എലിസബത്ത് ആശുപത്രിയിലെ രണ്ടുവർഷത്തെ അനുഭവ സമ്പത്തിന്റെ ബലത്തിലാണ് 1971 ഫെബ്രുവരി 2-ന് നടന്ന ഇന്ത്യയിലെ വിജയിച്ച ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് മുന്നിട്ടിറങ്ങിയതെന്ന് ഡോ. കെ.വി. ജോണി പറയുമായിരുന്നു. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ജേക്കബ് ചാണ്ടി മുൻകൈ എടുത്താണ് ഇരുവരെയും ഓസ്‌ട്രേലിയയിൽ പരിശീലനത്തിന് അയച്ചത്. കോയമ്പത്തൂർ സ്വദേശി ഷൺമുഖനാണ് ആദ്യ വൃക്കമാറ്റിവയ്ക്കലിലെ സ്വീകർത്താവ്, വൃക്ക നൽകിയതാകട്ടെ ഷൺമുഖന്റെ പിതാവും. വൈകീട്ട് ഏഴിനാരംഭിച്ച ശസ്ത്രക്രിയ അവസാനിച്ചത് രാത്രി 12 മണിയോടെയായിരുന്നു. ശസ്ത്രക്രിയയുടെ വിജയം നൽകിയ ആഹ്ലാദം വളരെ വലുതായിരുന്നുവെന്ന് ഡോ. ജോണി കുറിച്ചിട്ടുണ്ട്. അതിന് മുൻപ് മുംബൈയിലും മറ്റും വൃക്ക മാറ്റിവയ്ക്കൽ നടന്നെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്ന് വെല്ലൂരിൽ മാത്രം ഒട്ടനവധി വൃക്ക മാറ്റിവയ്ക്കലുകൾ നടന്നു. പത്തനംതിട്ട കോന്നി വകയാർ കൈവിളയിൽ റിട്ട. മജിസ്‌ട്രേറ്റ് പരേതനായ കെ.ജി. വർഗീസിന്റെയും അന്നമ്മയുടെയും മകനാണ്. 1960-ൽ കേരള സർവകലാശാലയിൽ നിന്നും എം.ബി.ബി.എസ്. പൂർത്തിയാക്കിയ അദ്ദേഹം 1965-ൽ എം.ഡിയും 1966-ൽ ഇ.സി.എഫ്.എം.ജി.യും പൂർത്തിയാക്കി. 1978-ൽ കാനഡ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്നും എഫ്.ആർ.സി.പി.യും നേടി. സൗത്ത് ഓസ്‌ട്രേലിയ, യു.കെ. തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്ത സർവകലാശാലകളിൽ തുടർപഠനവും സേവനവും നിർവഹിച്ചു. കുവൈത്ത് മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് മുബാറക് അൽ-കബീർ സർവകലാശാല ഹോസ്പിറ്റലിലെ നെഫ്രോളജി തലവൻ, മെഡിസിൻ വിഭാഗം ചെയർമാൻ, കുവൈത്ത് മിനിസ്ട്രി ഫോർ മെഡിക്കൽ സ്‌പെഷ്യലൈസേഷൻ ഇന്റേണൽ മെഡിസിൻ ഫാക്കൽറ്റി ചെയർമാൻ, പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ് പ്രോഗ്രാം ഡയറക്ടർ, കുവൈത്തിലെ അസോസിയേഷൻ ഓഫ് ഇന്ത്യൻ പ്രൊഫഷണൽസ് മുൻ പ്രസിഡന്റ്, കുവൈത്ത് ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ, വേൾഡ് ഇന്ത്യ ഡയബറ്റീസ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡംഗം, കുവൈത്തിലെ ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം രക്ഷാധികാരി തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. ആരോഗ്യരംഗത്തെ നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിരവധി ദേശീയ, അന്താരാഷ്ട്ര കോൺഫറൻസുകളിൽ അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ ഡോ. ജോണി നിർണായക പങ്കു വഹിച്ചു. Content Highlights: Led the first successful kidney transplant in India in 1971., Trained at The Queen Elizabeth Hospital, Australia., Held significant medical leadership roles in Kuwait and India., Contributed extensively to the field of nephrology and medical education. Published: 15 Mar 2026, 11:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓസ്‌ട്രേലിയയിൽ നിന്ന് പഠിച്ചെത്തി, ആദ്യ വൃക്ക മാറ്റിവയ്ക്കലിന് നേതൃത്വം നൽകി
M
MathrubhumiSource Link
about 2 months ago