ഓൺലൈൻ ക്ലാസിലെ പങ്കാളിത്തം, റെക്കോർഡിട്ട് ഇന്ത്യയിലെ ഡോക്ടർമാർ; വലംകൈയായി മാറും എ.ഐ

ഓൺലൈൻ ക്ലാസിലെ പങ്കാളിത്തം, റെക്കോർഡിട്ട് ഇന്ത്യയിലെ ഡോക്ടർമാർ; വലംകൈയായി മാറും എ.ഐ

M
MathrubhumiSource Link
Healthy Pulse by എം.കെ. രാജശേഖരൻ Last Updated: 30 March 2026, 02:30 PM IST പ്രതീകാത്മക ചിത്രം | Photo: Canva നിർമിത ബുദ്ധി മനുഷ്യവികാസത്തിന്റെ അനിവാര്യതയാണ്. അതിനെ പേടിക്കുകയും എതിർക്കുകയും ചെയ്യാതെ പരമാവധി ഗുണഫലങ്ങൾ സ്വായത്തമാക്കുകയെന്നതാണ് യുക്തിസഹമായ രീതി. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ഗുണപരമായ മെഡിക്കൽ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. എൻ.ബി.ഇ.എം.എസ്. അടുത്തയിടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. എന്തിലെന്നോ. ലോകത്തിതുവരെ ഓൺലൈൻ കോഴ്‌സുകളിൽ ഒരുസമയത്തെ ഏറ്റവും വലിയ പങ്കാളിത്തമെന്ന ഖ്യാതിയായിരുന്നു അത്. 17,999 പേരാണ് ഡോക്ടർമാർക്കുള്ള എൻ.ബി.ഇ.എം.എസ്. ഓൺലൈൻ കോഴ്‌സിൽ ഒരേ സമയം പങ്കാളികളായത്. ജനുവരിവരെയുള്ള കണക്കുപ്രകാരം 42,000 പേരാണ് ഈ കോഴ്‌സിൽ അംഗങ്ങളായത്. To advertise here, കോഴ്‌സിങ്ങനെ ആറുമാസം കാലയളവാണ് കോഴ്‌സിന്. 20 മൊഡ്യൂളുകളായാണ് തയ്യാറാക്കിയിട്ടുള്ളത്. തികച്ചും സൗജന്യമായുള്ള പരിശീലനത്തിന് താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. എൻ.ബി.ഇ.എം.എസ്. ട്രെയിനികൾ, 2020-നകം പഠനം പൂർത്തിയാക്കിയവർ, അക്രെഡിറ്റേഷനുള്ള അധ്യാപകർ, രജിസ്‌ട്രേഷനുള്ള ഡോക്ടർമാർ എന്നിവർക്കൊക്കെ പ്രവേശനം കൊടുക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ക്ലാസുകളിൽ കയറാൻ പറ്റാത്തവർക്ക് റെക്കോർഡ് ചെയ്ത് വീഡിയോ ക്ലാസുകൾ കിട്ടും. എന്നാൽ, ഇതിനെ ഹാജരിന്റെ കൂട്ടത്തിൽ പരിഗണിക്കുകയില്ല. ഓരോ ദിവസത്തെയും ക്ലാസിന്റെ തുടക്കത്തിലും ഒടുക്കത്തിലുമാണ് ഹാജർ രേഖപ്പെടുത്തുക.75 ശതമാന ഹാജർ നേടാത്തവർക്ക് സർട്ടിഫിക്കറ്റ് കിട്ടില്ല. ഓരോ ക്ലാസിനുശേഷവും അഭിപ്രായങ്ങളും സംശയങ്ങളും ചോദിക്കാനുള്ള അവസരം നൽകുന്നുണ്ട്. അനന്ത സാധ്യതകൾ ആരോഗ്യ പരിപാലന രംഗത്താണ് നിർമിത ബുദ്ധിയുടെ ഏറ്റവും ഗുണപരമായ ഉപയോഗം നടക്കാൻ സാധ്യത. രോഗപരിശോധനയിലും ലക്ഷണങ്ങൾ വിലയിരുത്തുന്നതിലും മരുന്നുകൾ തിരഞ്ഞെടുക്കുന്നതിലുമൊക്കെ ഇതിന് വലിയ സംഭാവന നൽകാൻ കഴിയും. അതുകൊണ്ടുതന്നെയാണ് എ.ഐ. പരിശീലന പദ്ധതിയിൽ വലിയ തോതിൽ ഡോക്ടർമാരുടെ പങ്കാളിത്തമുണ്ടാകുന്നത്. കേരളം പോലെയുള്ള ഇങ്ങേ കോണിലിരുന്നുകൊണ്ട് ആഗോളതലത്തിൽ സേവനം നൽകാൻ കഴിയുന്നവരായി പുതിയ കാലത്തെ ഡോക്ടർമാർക്ക് വളരാൻ കഴിയും. ചികിത്സയിൽ മാത്രമൊതുങ്ങി നിൽക്കുകകയെന്ന രീതി മാറി അനുബന്ധരംഗത്തേക്ക് തങ്ങളുടെ കഴിവ് പ്രസരിപ്പിക്കാൻ കഴിയുമെന്നത് ഡോക്ടർമാരെ സംബന്ധിച്ച് നിർമിത ബുദ്ധിയുടെ അപാരസാധ്യതയാണ്. എ.ഐ വലംകൈയായി മാറും നിർമിത ബുദ്ധിയുടെ വരവോടെ ഡോക്ടർമാരുടെ പണിപോകുമെന്ന വാദത്തിൽ ഒരു കഴമ്പുമില്ല. നിലവിൽത്തന്നെ ലോകാരോഗ്യ സംഘടനയുടെ അനുപാതത്തെക്കാൾ കൂടുതലാണ് കേരളത്തിലെ ഡോക്ടർമാരുടെ എണ്ണം. ഒരു കാര്യം തീർച്ചയാണ് നിർമിത ബുദ്ധിയുടെ സാധ്യതകൾ പത്തുവർഷത്തിനിടയ്ക്ക് ചൂഷണം ചെയ്യാത്ത ഡോക്ടർമാർക്ക് പിടിച്ചുനിൽക്കാനാവില്ല. മികച്ചവരെന്ന ഖ്യാതിയുള്ള കേരളത്തിലെ ഡോക്ടർമാർ ആഗോള ചികിത്സകരെന്ന നിലയിൽ വളരാനും സാധ്യതയുണ്ട്. പുതിയ ചികിത്സാരീതികളെപ്പറ്റി അറിയാനും അറിവുകളെ പ്രാധാന്യമമനുസരിച്ച് ക്രമപ്പെടുത്തി ഉപയോഗിക്കാനും എ.ഐ. ഏറെ സഹായിക്കും. ചികിത്സക്കുപുറമേ ഔഷധനിർമാണം, ഉപകരണ നിർമാണം തുടങ്ങിയ അനുബന്ധമേഖലകളിലേക്കും ഡോക്ടർമാരുടെ കഴിവ് വ്യാപരിപ്പിക്കാനാകും. ഡോക്ടർ-രോഗീ ജൈവ ബന്ധത്തിന് പകരമാകാൻ ഒന്നിനും കഴിയില്ല. എന്നാൽ, അതിനെ ചികിത്സകന്റെ വലംകൈയായി മാറി വലിയ നേട്ടങ്ങളിലെത്താൻ കഴിയും. ഡോ. സുൾഫി നൂഹു ദേശീയ കൺവീനർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ Content Highlights: AI in Medicine: How Indian Doctors Set a New Guinness World Record Published: 30 Mar 2026, 02:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓൺലൈൻ ക്ലാസിലെ പങ്കാളിത്തം, റെക്കോർഡിട്ട് ഇന്ത്യയിലെ ഡോക്ടർ… | Boolokam