ഓൺലൈൻ റൂം ബുക്കിങ് തട്ടിപ്പിൽ വീഴല്ലേ...

ഓൺലൈൻ റൂം ബുക്കിങ് തട്ടിപ്പിൽ വീഴല്ലേ...

M
MathrubhumiSource Link
മൈസൂരു : സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൈസൂരുവിൽ ഓൺലൈൻ റൂം ബുക്കിങ് തട്ടിപ്പ് കൂടുന്നു. വേനൽക്കാല അവധിയടുക്കുമ്പോൾ ഈ വിഷയത്തിൽ സഞ്ചാരികൾ കൂടുതൽ ജാഗ്രത പാലിക്കണമന്ന് സിറ്റി പോലീസ് കമ്മിഷണർ സീമ ലട്കർ അറിയിച്ചു. To advertise here, ഇതര സംസ്ഥാനത്തുനിന്നും കർണാടകയിലെ ദൂരജില്ലകളിൽ നിന്നുമെത്തുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. റൂം ബുക്ക് ചെയ്ത് മുൻകൂറായി പണം ഈടാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ നഗരത്തിലെ പ്രധാന റിസോർട്ടിന്റെ പേരിൽ വ്യാജ വെബ്സൈറ്റും ഇ-മെയിൽ വിലാസവും സൃഷ്ടിച്ച് ഒട്ടേ​റെ ഉപഭോക്താക്കളിൽനിന്ന് ഏകദേശം ആറുലക്ഷം രൂപ തട്ടിയെടുത്തതായി കമ്മിഷണർ അറിയിച്ചു. സംഭവത്തിൽ തട്ടിപ്പുകാർക്കെതിരേ മൈസൂരുവിലെ സൈബർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റിസോർട്ടിന്റെ ഔദ്യോഗിക പോർട്ടലിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റും ഇ-മെയിൽ വിലാസവും സൃഷ്ടിച്ചാണ് പണം തട്ടുന്നത്. ഇല്ലാത്ത റിസോർട്ട്, ഹോട്ടൽ മുറികളുടെ പേരിലും വ്യാജ വെബ് സൈറ്റുകൾ സൃഷ്ടിച്ച് മുൻകൂർ പണം ഈടാക്കി തട്ടിപ്പ് നടത്തിയെന്ന പരാതികളും ലഭിച്ചിട്ടുണ്ടെന്ന് കമ്മിഷണർ അറിയിച്ചു. വേനലവധി പോലുള്ള തിരക്കേറിയ സീസണുകളിൽ നഗരത്തിലെ ഹോട്ടലുകളും റിസോർട്ടുകളും ഓൺലൈനായി മുൻകൂർ റൂം ബുക്കിങ്ങ് നടത്താറുണ്ട്. ഇത് മുതലെടുത്താണ് സൈബർ തട്ടിപ്പുകാർ ഓൺലൈനിൽ ഹോട്ടലുകൾ തിരയുകയും ബുക്കിങ്ങ് നടത്തുകയും ചെയ്യുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് പണം തട്ടുന്നത്. ഓൺലൈനിലൂടെ റൂം ബുക്കിങ് നടത്തിക്കഴിഞ്ഞാൽ, തട്ടിപ്പുകാർ ഉടൻ ക്യു.ആർ. കോഡുകളോ യു.പി.ഐ. വഴിയോ മുൻകൂർ പണമടയ്ക്കാൻ ആവശ്യപ്പെടുകയാണ്. മുറികൾ ഉറപ്പാക്കാനുള്ള തത്രപ്പാടിൽ യാത്രക്കാർ ആധികാരികത പരിശോധിക്കാതെ പണം കൈമാറുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിയതിനുശേഷം മാത്രമേ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ഇരകർക്ക് മനസ്സിലാകും. പണം നഷ്ടപ്പെടാതെ ശ്രദ്ധിക്കാം ഓൺലൈനിലൂടെ ഹോട്ടൽ, റിസോർട്ടുകളിൽ മുറി ബുക്ക് ചെയ്യുമ്പോൾ സൈറ്റുകളിലുള്ള ഫോൺ നമ്പറുകളിലേക്ക് വിളിക്കുന്നതിനുമുൻപ്‌ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കമ്മിഷണർ അറിയിച്ചു. അസാധാരണമാംവിധം വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യൽ, സംശയാസ്പദമായ ക്ലെയിമുകൾ, അല്ലെങ്കിൽ ഉടനടി മുൻകൂർ പണമടയ്ക്കാനുള്ള സമ്മർദം എന്നിവ തട്ടിപ്പിന്റെ സൂചനകളായി കണക്കാകാം. പ്രമുഖ ഹോട്ടലുകൾ സാധാരണയായി ക്യു.ആർ. കോഡുകളോ വ്യക്തിഗത യു.പി.ഐ. നമ്പറുകളോ വഴിയല്ല മുൻകൂർ പണം ഈടാക്കുന്നത്. ഔദ്യോഗിക ബുക്കിങ്ങ് പോർട്ടലുകളോ അംഗീകൃത പേമെന്റ് ഗേറ്റ്‌വേകളോ വഴിയാണ് പണം സ്വീകരിക്കുന്നത്. പേമെന്റ് അഭ്യർഥനകൾ ശ്രദ്ധാപൂർവം പരിശോധിക്കണം. തിടുക്കത്തിൽ പണം കൈമാറുന്നത് നിർബന്ധമായും ഒഴിവാക്കണം. പണമടയ്ക്കുന്നതിനു മുൻപ്‌, യാത്രക്കാർ വിശ്വസനീയമായ ഉറവിടങ്ങൾ വഴി ഹോട്ടലിന്റെ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച് ബുക്കിങ് സ്ഥിരീകരിക്കണം. ഓൺലൈൻ തട്ടിപ്പ് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ ഇരകൾ ഉടൻ നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ച് പരാതി നൽകണമെന്നും സിറ്റി പോലീസ് കമ്മീഷണർ സീമ ലട്കർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓൺലൈൻ റൂം ബുക്കിങ് തട്ടിപ്പിൽ വീഴല്ലേ... — Mathrubhumi | Bo… | Boolokam