മനാമ: തിരുവനന്തപുരം പ്രവാസികളുടെ ബഹ്റൈനിലെ കൂട്ടായ്മയായ 'വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ' ആഭിമുഖ്യത്തിൽ 'ആട്ടം 1.0 സീസൺ 1' എന്ന പേരിൽ ഓൺലൈൻ സോളോ സിനിമാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു. To advertise here, എട്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി, മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 100 യു.എസ് ഡോളറും രണ്ടാം സമ്മാനമായി 50 യു.എസ്. ഡോളറും നൽകും. സോഷ്യൽ മീഡിയയിലെ ജനപ്രീതി അടിസ്ഥാനമാക്കി, പ്രത്യേക 'പോപ്പുലാരിറ്റി അവാർഡും' ഉണ്ടായിരിക്കും. മെയ് 15 വരെയാണ് എൻട്രികൾ സ്വീകരിക്കുക. വിജയികളെ മെയ് 28ന് പ്രഖ്യാപിക്കുകയും, മെയ് 29ന് ഗ്രാൻഡ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുകയും ചെയ്യും. സിനിമാ ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമാറ്റിക് ഡാൻസ് പ്രകടനങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളു. രജിസ്ട്രേഷൻ, ഗൂഗിൾ ഫോം മുഖേനയാണ്. കൂടുതൽ വിവരങ്ങൾക്ക്; നിമ്മി എസ്.വി (ചീഫ് ഇവന്റ് കോർഡിനേറ്റർ/ലേഡീസ് വിംഗ് സെക്രട്ടറി) 33304348, ആനന്ദ് വി. നായർ (ജനറൽ സെക്രട്ടറി), 36389615, അംജിത് മോഹൻ (എന്റർടൈൻമെന്റ് വിംഗ് സെക്രട്ടറി), 37341052, സെൻ ചന്ദ്രബാബു (വൈസ് പ്രസിഡന്റ്) 35457919 എന്നിവരുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു. Content Highlights: Online solo cinematic dance competition for ages 8-18, Registration open from May 1 to May 15, 2026, Cash prizes of $100 and $50 for winners plus Popularity Award, Grand award night scheduled for May 29, 2026, Organized by Voice of Trivandrum Bahrain Forum Published: 04 May 2026, 12:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓൺലൈൻ സിനിമാറ്റിക് ഡാൻസ് മത്സരം; മെയ് 15 വരെ എൻട്രികൾ അയക്കാം
M
MathrubhumiSource Link
about 6 hours ago
