പാചകവാതക ക്ഷാമം കാരണം ഹോട്ടലുകളിലെ പ്രതിസന്ധി To advertise here, ഓൺലൈൻ ഭക്ഷണവിതരണക്കാരെയും ബാധിക്കുന്നു പാലക്കാട് : ‘‘പാചകവാതകക്ഷാമം വന്നതോടെ ഓർഡറുകൾ കുറഞ്ഞു. സാധാരണസമയത്തേതുപോലെ വരുമാനമില്ല. മുൻപ് ലഭിച്ചിരുന്ന വരുമാനത്തിനായി കൂടുതൽസമയം ജോലിയെടുക്കണമെന്ന സ്ഥിതിയാണ്’’ -ഓൺലൈൻ ഭക്ഷണവിതരണത്തൊഴിലാളി ശ്രീഗേഷ് നെടുമ്പള്ളത്തിന്റെ വാക്കുകൾ. ഹോട്ടലുകളിലെ പ്രതിസന്ധി ഓൺലൈൻ ഭക്ഷ്യവിതരണമേഖലയെയും ബാധിച്ചു തുടങ്ങി. പലപ്പോഴും കൂടുതൽ ഇന്ധനം ആവശ്യമായതിനാൽ ഓർഡറനുസരിച്ച് തത്സമയം പാകം ചെയ്യുന്ന വിഭവങ്ങൾ കുറഞ്ഞു. ഇത് ഉപഭോക്താക്കളെ പിൻവലിയാൻ പ്രേരിപ്പിക്കുന്നുണ്ട്. പഴയ ഭക്ഷണപദാർഥങ്ങൾ ലഭിക്കുമോയെന്ന ആശങ്കയും അവർക്കിടയിലുണ്ട്. ഇതോടെ ഇത്തരത്തിലുള്ള ഭക്ഷണത്തിന് ഓർഡറുകളും കുറഞ്ഞുവരുന്നുണ്ട്. എണ്ണപ്പലഹാരങ്ങളും കുറഞ്ഞു. ഫാസ്റ്റ് ഫുഡ് വിഭാഗങ്ങളിലെ ഭക്ഷണപദാർഥങ്ങൾക്കുള്ള പ്രതിസന്ധിയാണ് ഏറെ തിരിച്ചടിയായത്. ഇത്തരത്തിലുള്ള ചില സ്ഥാപനങ്ങൾ പൂർണമായും നിർത്തിയിട്ടുണ്ട്. ചിലർ ശാഖകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഓരോ ഓർഡറിനും ഹോട്ടലുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് വരുമാനത്തിന്റെ നിശ്ചിതഭാഗം നൽകണം. പ്രതിസന്ധി വന്നതോടെ ഹോട്ടലുകൾക്ക് ഇത് നഷ്ടമുണ്ടാക്കുന്നുണ്ട്. അതിനാൽ പല ഹോട്ടലുകളും ഓൺലൈൻ വില്പനയിൽനിന്ന് പിന്തിരിയുന്ന പ്രവണതയുമുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ ലാഭമുണ്ടാകുന്നതെന്ന് മേഖലയിലെ തൊഴിലാളികൾ പറയുന്നു. ക്ഷാമത്തിനുമുൻപ് ഈ ദിവസങ്ങളിൽ ആറുമണിക്കൂറോളം ജോലിചെയ്താൽ ശരാശരി എഴുനൂറുമുതൽ എണ്ണൂറ് രൂപവരെ കിട്ടിയിരുന്നു. നിലവിൽ ഈ അവസ്ഥയില്ല. പ്രതിസന്ധി തുടർന്നാൽ തൊഴിൽ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് തൊഴിലാളികൾ. Published: 24 Mar 2026, 03:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
