ഔഷധത്തെക്കാൾ വേണ്ടത് ‘പ്രതിരോധം’ എന്ന സന്ദേശം നൽകിയ ഡോക്ടർ

ഔഷധത്തെക്കാൾ വേണ്ടത് ‘പ്രതിരോധം’ എന്ന സന്ദേശം നൽകിയ ഡോക്ടർ

M
MathrubhumiSource Link
ഡോ. കെ. രവീന്ദ്രനാഥ് To advertise here, ഉള്ളിയേരി : സർക്കാർ സർവീസിൽ ഡോക്ടറായി പ്രവേശിച്ചതുമുതൽ പൊതുജനാരോഗ്യം ലക്ഷ്യംവെച്ച് പ്രവർത്തിച്ച ജനപ്രിയ ഡോക്ടറാണ് കെ. രവീന്ദ്രനാഥിന്റെ വിയോഗത്തിലൂടെ നാടിന്‌ നഷ്ടമായത്. ഔഷധത്തേക്കാൾ വേണ്ടത് പ്രതിരോധമാണെന്ന സന്ദേശമാണ് അദ്ദേഹം രോഗികൾക്കും സമൂഹത്തിനും നൽകിയത്. ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ 500-ഓളം ആരോഗ്യ സെമിനാറുകൾ അദ്ദേഹം നടത്തി. തെരുവത്തുകടവ് 'രചന'യിൽ താമസിക്കുന്ന ഡോ. കെ. രവീന്ദ്രനാഥ് 1966-ൽ കോട്ടയം ബ്രഹ്മമംഗലം റൂറൽ ഡിസ്പൻസറിയിൽ അസി. സർജനായി ആതുരസേവനം തുടങ്ങിയത്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം, വൈത്തിരി സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ വൈദ്യസേവനം നിറവേറ്റിയ കരുത്തുമായി 1975-ൽ അരിക്കുളം റൂറൽ ഡിസ്പൻസറിയിൽ മെഡിക്കൽ ഓഫീസറായെത്തി. ഇവിടെവെച്ച് കുട്ടികൾക്കുള്ള പ്രത്യേക മാസ് ഇമ്യൂണൈസേഷൻ പ്രോഗ്രാം (ഡി.പി.ടി.)-യ്ക്ക് വലിയ പ്രാധാന്യംനൽകി നടപ്പാക്കി. 'പ്രത്യൗഷധത്തേക്കാൾ നല്ലത് പ്രതിരോധം' എന്ന സന്ദേശവുമായി മൂന്നു ക്യാമ്പുകളിലൂടെ 2500-ഓളം കുട്ടികൾക്ക് ഡിഫ്ത്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കാനുള്ള സൗജന്യ ട്രിപ്പിൾ ആന്റിജൻ നൽകി. ഇതിനുള്ള പ്രതിരോധമരുന്നും സന്നാഹവും ഡി.എം.ഒ. അനുവദിച്ചു. സർവേ, ബോധവത്കരണം, പ്രയോഗം എന്നീ മൂന്ന് തലങ്ങളിലൂടെയാണ് പ്രതിരോധം നടപ്പാക്കിയത്. ഈ വേറിട്ട സാമൂഹിക വൈദ്യസേവനത്തിന് നേതൃത്വംനൽകിയ രവീന്ദ്രനാഥിനെ അന്നത്തെ ഹെൽത്ത് സർവീസസ് ഡയരക്ടർ ഡാ. ജെ.കെ. ദാസ് പ്രശംസാപത്രംനൽകി അനുമോദിച്ചിരുന്നു. പിന്നീട് 1977-ൽ ശുചിത്വത്തിലൂന്നിയ മറ്റൊരു സാമൂഹികാരോഗ്യപദ്ധതിയ്ക്ക് തുടക്കമിട്ടു. ശുചിമുറികളില്ലാത്ത 1200 കുടുംബങ്ങൾക്ക് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ പരിസരശുചിത്വമാതൃകാ കക്കൂസുകൾ 50 ശതമാനം സബ്‌സിഡിയോടെ ലഭ്യമാക്കി. അന്നത്തെ ജില്ലാകളക്ടർ കെ.എം. ബാലകൃഷ്ണന്റെ പിൻതുണയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. 1980-ൽ കലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ലബ്ബുമായി ചേർന്ന് അഞ്ചാംപനിയ്ക്കെതിരേയുള്ള സാമൂഹിക പ്രതിരോധപദ്ധതി നടപ്പാക്കി. 4500 കുട്ടികൾക്ക് പ്രതിരോധകുത്തിവെപ്പ് നൽകി. മികച്ച ദൗത്യത്തിന് ഡി.എം.ഒ. ഡോ. എം.ജെ. ജോർജിന്റെ അനുമോദനപത്രവും ലഭിച്ചു. 1984-ൽ പേരാമ്പ്ര ഹെൽത്ത് സെന്റർ കേന്ദ്രീകരിച്ച് 523 വനിതകൾക്ക് നടത്തിയ മാസ് ലാപ്പറോസ്‌കോപ്പിക് സ്റ്റെർലൈസേഷൻ ക്യാമ്പിന് നേതൃത്വപരമായ പങ്കുവഹിച്ചു. ്ഡോ. ഷെട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാം എണ്ണംകൊണ്ട് രാജ്യത്ത് ഒന്നാമതായി. മേപ്പയ്യൂർ, പേരാമ്പ്ര ഹെൽത്ത് സെന്ററുകളിലും സേവനം നിറവേറ്റി കൊയിലാണ്ടി താലൂക്ക് ആശുപത്രി സുപ്രണ്ടായിരിക്കെയാണ് വിരമിച്ചത്. വിരമിച്ചതിന് ശേഷവും ഐ.എം.എ.യുമായി ചേർന്ന് സാമൂഹികാരോഗ്യപദ്ധതികൾ നടപ്പാക്കി. വൈദ്യസേവനവും തുടർന്നു. ഐ.എം.എ. കൊയിലാണ്ടിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ലയൺസ് ക്ലബ്ബിന്റെ റീജണൽ ചെയർമാനുമായി. കൊയിലാണ്ടി ലയൺസ് ക്ലബ് ഭാരവാഹികൾ ഡോക്ടേഴ്‌സ് ദിനത്തിൽ ഇദ്ദേഹത്തെ വീട്ടിൽചെന്ന് ആദരിച്ചിരുന്നു. വാർധക്യസഹജമായ രോഗങ്ങളുമായി കോഴിക്കോട് സ്വകാര്യശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഔഷധത്തെക്കാൾ വേണ്ടത് ‘പ്രതിരോധം’ എന്ന സന്ദേശം നൽകിയ ഡോക്ടർ… | Boolokam