കംപ്യൂട്ടർ ഇനി ക്ലോഡ് സ്വയം നിയന്ത്രിക്കും; ആന്ത്രോപിക് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി

കംപ്യൂട്ടർ ഇനി ക്ലോഡ് സ്വയം നിയന്ത്രിക്കും; ആന്ത്രോപിക് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി

M
MathrubhumiSource Link
നി ർമിത ബുദ്ധി (AI) അസിസ്റ്റന്റായ ക്ലോഡിന് (Claude) ഇന്ന് മനുഷ്യരെപ്പോലെ കമ്പ്യൂട്ടർ സ്വയം നിയന്ത്രിക്കാൻ കഴിയുമെന്ന് നിർമിത ബുദ്ധി രംഗത്തെ മുൻനിര കമ്പനിയായ ആന്ത്രോപിക് (Anthropic). ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെ ആപ്പുകൾ നാവിഗേറ്റ് ചെയ്യാനും സോഫ്റ്റ്‌വേറുകൾ പ്രവർത്തിപ്പിക്കാനും ഇനി ക്ലോഡിന് സാധിക്കും. ഇത് സ്വയം പ്രവർത്തിക്കുന്ന എഐ ഏജന്റുകളുടെ (Autonomous AI agents) വികാസത്തിലെ സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. To advertise here, സവിശേഷതകൾ എന്തെല്ലാം ? കമ്പ്യൂട്ടർ സ്‌ക്രീനിലെ ഭാഗങ്ങൾ മനസ്സിലാക്കാനും മൗസ് ക്ലിക്ക് ചെയ്യാനും സ്‌ക്രോൾ ചെയ്യാനും ടൈപ്പ് ചെയ്യാനും ക്ലോഡിന് കഴിയും. ഹാർഡ് ഡ്രൈവിൽനിന്ന് ഫയലുകൾ കണ്ടെത്താനും അവ നേരിട്ട് അയക്കാനും ക്ലോഡിന് സാധിക്കും. ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിലെ ക്ലോഡ് ആപ്പ് വഴി ജോലികൾ ഏൽപിക്കാം. 'കൗവർക്ക്' (Cowork) എന്ന ഫീച്ചറിലെ 'ഡിസ്പാച്ച്' (Dispatch) വഴിയാണ് കമ്പ്യൂട്ടറിൽ ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുക. ശേഷം ഫോൺ മാറ്റിവെക്കാം. പിന്നീട് കമ്പ്യൂട്ടറിൽ ജോലി പൂർത്തിയാക്കിയോ എന്ന് ഫോണിൽതന്നെ പരിശോധിക്കാം. ഗൂഗിൾ കലണ്ടർ, സ്ലാക്ക് (Slack) തുടങ്ങിയ ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ക്ലോഡിന് സാധിക്കും. ഏതെങ്കിലും ആപ്പുമായി പ്രത്യേകം ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, ഒരു മനുഷ്യൻ ചെയ്യുന്നതുപോലെ നേരിട്ട് മൗസും കീബോർഡും ഉപയോഗിച്ച് ക്ലോഡ് ആ ജോലികൾ ചെയ്യും. 2026 ഫെബ്രുവരിയിൽ ആന്ത്രോപിക് ഏറ്റെടുത്ത 'വെർസെപ്റ്റ്' (Vercept) എന്ന സ്റ്റാർട്ടപ്പിന്റെ സാങ്കേതികവിദ്യയാണ് ഈ മുന്നേറ്റത്തിന് പിന്നിൽ. ദൂരത്തിരുന്ന് മാക് ബുക്ക് കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന 'വൈ' (Vy) എന്ന ടൂൾ വികസിപ്പിച്ചത് ഇവരാണ്. നിലവിൽ തരംഗമായ 'ഓപ്പൺ ക്ലോ' (OpenClaw) എന്ന ഓപ്പൺ സോഴ്‌സ് എഐ പ്ലാറ്റ്‌ഫോമിനുള്ള മറുപടിയായാണ് ആന്ത്രോപിക്കിന്റെ ഈ പുതിയ നീക്കം. ഓപ്പൺ ക്ലോ പ്രവർത്തിപ്പിക്കാൻ സാങ്കേതികമായ അറിവ് ആവശ്യമാണെന്നിരിക്കെ, ക്ലോഡിന്റെ ഈ അപ്‌ഡേറ്റ് സാധാരണക്കാർക്ക് ലളിതമായി ഉപയോഗിക്കാവുന്ന ഒന്നാണ്. നിലവിൽ MacOS ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും ക്ലോഡ് പ്രോ (Claude Pro), ക്ലോഡ് മാക്‌സ് (Claude Max) സബ്‌സ്‌ക്രൈബർമാർക്കും ഈ ഫീച്ചർ 'റിസർച്ച് പ്രിവ്യൂ' ആയി ലഭിക്കും. വിൻഡോസ് (Windows) സപ്പോർട്ട് ഉടൻ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ഓരോ ആപ്പും ഉപയോഗിക്കുന്നതിന് മുൻപ് ഉപയോക്താവിന്റെ അനുമതി ക്ലോഡ് തേടും. എങ്കിലും, ഈ സാങ്കേതികവിദ്യ പുതിയതായതിനാൽ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങളുള്ള ആപ്പുകളിലേക്ക് ക്ലോഡിന് പ്രവേശനം നൽകരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. പ്രോംപ്റ്റ് ഇൻജക്ഷൻ അറ്റാക്കുകൾ (Prompt injection attacks) തടയാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ആന്ത്രോപിക് വ്യക്തമാക്കി. Content Highlights: Anthropic has updated its AI assistant Claude with the ability to navigate apps, click, type, and manage files on MacOS, marking a major leap toward fully autonomous AI agents that can perform complex desktop tasks. Published: 25 Mar 2026, 11:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കംപ്യൂട്ടർ ഇനി ക്ലോഡ് സ്വയം നിയന്ത്രിക്കും; ആന്ത്രോപിക് പുത… | Boolokam