ജോലിവാഗ്ദാനംചെയ്താണ് യുവതികളെ അനധികൃതമായി കൊണ്ടുപോയത് To advertise here, ആലപ്പുഴ : കോൾ സെൻററിൽ ജോലിവാഗ്ദാനംചെയ്തു യുവതികളെ അനധികൃതമായി കംബോഡിയയിലേക്കു കൊണ്ടുപോകുകയും ജോലിനൽകാതെ വഞ്ചിക്കുകയുംചെയ്ത പ്രതിയെ കൈനടി പോലീസ് പിടികൂടി. കൊല്ലം ശക്തികുളങ്ങര നന്മനഗർ ജബനീൽ വീട്ടിൽ ലിയോൺ ജേക്കബാണ് അറസ്റ്റിലായത്. ഇയാൾ, തിരികേ നാട്ടിലേക്കു മടങ്ങിപ്പോകുന്നതിനുവേണ്ടി യുവതികളിൽനിന്നു പണമീടാക്കുകയുംചെയ്തിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തിൽ പ്രതി വിദേശത്താണെന്നു വിവരംലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി തിരികേ നാട്ടിലേക്കെത്തിയ സമയം നെടുമ്പാശ്ശേരി എയർപോർട്ടിലെ സുരക്ഷാസേന വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ.എൻ. രാജേഷിന്റെ നിർദേശപ്രകാരം കൈനടി ഇൻസ്പെക്ടർ ശ്യാംജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ അംശു, സജിമോൻ, ഹനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജാസ്മിൻ, സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, രജീഷ് എന്നിവരാണ് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽനിന്നു പ്രതിയെ പിടികൂടിയത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. Published: 21 Apr 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കംബോഡിയയിലേക്കു മനുഷ്യക്കടത്ത്; പ്രതി പിടിയിൽ
M
MathrubhumiSource Link
19 days ago