കക്കട്ടിൽ : കക്കട്ടിൽ ടൗണിനോട് ചേർന്നുള്ള-കൈവേലി റോഡിലെ ഓവുചാലിന് മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്ലാബില്ലാത്തതുമൂലം കാൽനടയാത്രക്കാർ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയുണ്ട്. സംസ്ഥാനപാതയുടെ ഭാഗമായ ടൗണിൽ ഓവുചാലുകൾ സ്ലാബിട്ട് മൂടുകയും കൊരുപ്പുകട്ടപാകിയും കൈവരിസ്ഥാപിച്ചും മാസങ്ങൾക്കുമുൻപ് നവീകരിച്ചിട്ടുണ്ട്. To advertise here, എന്നാൽ, ഇതിനോടുചേർന്നുള്ള കൈവേലിറോഡിൽ ഓവുചാലുകൾക്ക് സ്ലാബിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഇരുവശങ്ങളിലും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പാർക്കുചെയ്യുന്നത് ഗതാഗത തടസ്സം ഉണ്ടാക്കുന്നെന്ന പരാതിയുമുണ്ട്. കച്ചവടസ്ഥാപനങ്ങൾക്ക് മുൻപിൽ ബൈക്കുകളും മറ്റുംപാർക്ക് ചെയ്യുന്നത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികളും പറയുന്നു. ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന് ടൗൺ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. എ. ഗോപിദാസ് അധ്യക്ഷനായി. Published: 14 Mar 2026, 03:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കക്കട്ടിൽ-കൈവേലി റോഡിലെ ഓവുചാൽ സ്ലാബിട്ട് മൂടിയില്ല
M
MathrubhumiSource Link
about 2 months ago