മൂവാറ്റുപുഴ : എം.സി. റോഡിന്റെ ഭാഗമായ മൂവാറ്റുപുഴ കച്ചേരിത്താഴം വലിയ പാലത്തിന്റെ നടപ്പാതയിലേക്ക് മിനി ടിപ്പർ ലോറി നിയന്ത്രണംവിട്ട് പാഞ്ഞുകയറി. ആളപായമില്ല. To advertise here, നടപ്പാതയുടെ ഇരുമ്പ് കൈവരികളും പാലത്തിന്റെ കോൺഗ്രീറ്റ് കൈവരിയും തകർത്ത് പുഴ കാണുംവിധമാണ് ലോറി നിന്നത്. കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. മൂവാറ്റുപുഴ ഫയർഫോഴ്‌സെത്തിയാണ് നടപ്പാതയിലും കൈവരിയിലും കുടുങ്ങിക്കിടന്ന ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയത്. പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ആറുമണിയോടെയാണ് ഗതാഗതം സാധാരണഗതിയിലായത്. മൂവാറ്റുപുഴ നഗര വികസനത്തിനുശേഷം അപകടങ്ങൾ വലിയതോതിൽ കൂടിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ് ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ സ്ഥാപിച്ചിട്ടുള്ള കൈവരികൾ പലയിടത്തും വാഹനങ്ങൾ ഇടിച്ചുതകർത്തു. പുതിയ റോഡിന് പലയിടത്തും പല വീതിയായതുകാരണം അപകടങ്ങൾ പതിവായിട്ടുണ്ട്. കച്ചേരിത്താഴം പാലത്തിന്റെ തുടക്കത്തിൽ കുറച്ചുനാൾ മുൻപ് കൈവരി തകർന്നിരുന്നു. Published: 07 Apr 2026, 02:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കച്ചേരിത്താഴം പാലത്തിൽ കൈവരി തകർത്ത് ലോറി പാഞ്ഞുകയറി
M
MathrubhumiSource Link
about 1 month ago