കച്ചേരിപ്പാറ ജലസംഭരണി പൊളിക്കൽ പൂർത്തിയായി

കച്ചേരിപ്പാറ ജലസംഭരണി പൊളിക്കൽ പൂർത്തിയായി

M
MathrubhumiSource Link
അഴീക്കോട് : കച്ചേരിപ്പാറയിലെ 21 മീറ്റർ ഉയരമുള്ള ജലസംഭരണി പൊളിച്ച് പൂർണമായും നിരപ്പാക്കി. ജല അതോറിറ്റി 2008-ൽ നിർമിച്ചതാണിത്. ചോർച്ചയും അപകടാവസ്ഥയും കാരണം ജലം സംഭരണിയിലേക്ക് കുറേക്കാലം പമ്പ് ചെയ്തിരുന്നില്ല. To advertise here, ചാലാട് ചാക്കാട്ടിൽപ്പീടിക ഭൂഗർഭ ജലസംഭരണിയിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള ഈ സംഭരണിയിലേക്കാണ് പമ്പ് ചെയ്തിരുന്നത്. അതിനിടെ റോഡിനടിയിലുടെ ഇട്ട മൺപൈപ്പ് പൊട്ടുന്ന അവസ്ഥയുമുണ്ടായി. ഇപ്പോൾ ടാങ്കിൽ കയറ്റാതെ നേരിട്ടാണ് വെള്ളമെത്തിക്കുന്നത്. ഈ സംഭരണിയെക്കുറിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പൊളിക്കാൻ ആലപ്പുഴയിലെ ജെ ആൻഡ് ഡി ഡിവലപ്പേഴ്സിന് 20 ലക്ഷം രൂപയ്ക്ക് കരാർ നൽകി. 40 ദിവസംകൊണ്ട് പൊളിക്കൽ പൂർത്തിയാക്കി. മൂന്നരക്കോടി രൂപ ചെലവിൽ പുതിയ ജലസംഭരണി അടുത്തുതന്നെ നിർമിക്കുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. വഴിമുടങ്ങി :ജലസംഭരണി പൊളിക്കുമ്പോൾ സമീപ റോഡിൽ കൂടിയുള്ള യാത്ര അധികൃതർ നിരോധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പൊളിച്ച കമ്പിയും കോൺക്രീറ്റ് കഷണങ്ങളുംകൊണ്ട് റോഡ് അടഞ്ഞിരിക്കയാണ്. പരിസരവാസികൾക്ക് യാത്ര പ്രയാസമായി. ഈ റോഡിനിരുവശത്തും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കമ്പിയും മറ്റവശിഷ്ടങ്ങളും ഉടൻ മാറ്റണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു. Published: 18 Mar 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കച്ചേരിപ്പാറ ജലസംഭരണി പൊളിക്കൽ പൂർത്തിയായി — Mathrubhumi |… | Boolokam