കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല: തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല: തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു

M
MathrubhumiSource Link
തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീ പുത്രനായ ഫൈസൽ (28) തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാൽ വീട്ടുകാർ പണം നൽകാൻ തയ്യാറാകാതിരുന്നതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. To advertise here, പണം ലഭിക്കാതെ വന്നതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈ ഞരമ്പ് മുറിക്കാൻ ഫൈസൽ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. ഭയന്നുപോയ ഷാജഹാനും ഭാര്യയും ഉടൻ തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഇവർ മാറിതാമസിച്ച സമയത്താണ് ഫൈസൽ വീടിന് തീയിട്ടത്. തീ പടർന്നതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചു. വലിയ സ്‌ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. യുവാവിന്റെ അക്രമത്തിൽ വീട് പൂർണ്ണമായും നശിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് Content Highlights: Incident occurred in Kaniyapuram, Thiruvananthapuram in 2026., Suspect Faisal (28) set his uncle's rented home on fire., Motive was the refusal of money for substance abuse., Gas cylinder explosion caused extensive damage to the property., Police have initiated a formal investigation into the arson. Published: 02 Apr 2026, 10:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല: തിരുവനന്തപുരത്ത് യുവാവ് വീടി… | Boolokam