മംഗലപുരം : കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുക്കളുടെ വീടിനു തീയിട്ടു. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീനയുടെയും ഷാജഹാന്റെയും വീടാണ് സഹോദരീപുത്രനായ ഫൈസൽ(28) തീയിട്ട് നശിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെത്തിയ ഫൈസൽ ലഹരിമരുന്ന് വാങ്ങാനായി പണം ആവശ്യപ്പെടുകയും ഇത് നൽകാത്തതിനെത്തുടർന്ന് വീട്ടിൽ ബഹളം വെച്ച് സ്വന്തം കൈ ഞരമ്പ് മുറിക്കുകയും ചെയ്തു. To advertise here, നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് മംഗലപുരം പോലീസ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തുമ്പോഴും ഇയാൾ വീടിന് തീയിടുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതിനാൽ ഇവരെ തത്‌കാലം ബന്ധുവീട്ടിലേക്കോ മറ്റോ മാറിത്താമസിക്കാൻ പോലീസ് നിർദേശിച്ചിരുന്നു. വീടിനു തീയിടുമെന്ന ഭയത്താൽ ഇവർ മറ്റൊരു ബന്ധുവീട്ടിലേക്ക് രാത്രിതന്നെ താമസംമാറി. വെളുപ്പിന് നാലുമണിയോടെ മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജായശേഷം വീടിന് തീയിട്ടെന്നാണ് പ്രാഥമിക നിഗമനം. ഉഗ്രശബ്ദംകേട്ട് നാട്ടുകാർ ഉണർന്നുനോക്കുമ്പോഴാണ് വീട് കത്തുന്നത് കണ്ടത്. ഗ്യാസ് സിലിൻഡർ ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. വിവരം അറിയിച്ചതിനെത്തുടർന്ന് കഴക്കൂട്ടത്തുനിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു. Published: 03 Apr 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; വീടിനു തീയിട്ട് യുവാവ്
M
MathrubhumiSource Link
about 1 month ago