കുളത്തൂപ്പുഴ :കടത്തുവള്ളമില്ലാതെ കുളത്തൂപ്പുഴയാറ്റിലെ ഇരട്ടവള്ളക്കടവ്. ബ്രിട്ടീഷുകാരുടെ കാലത്ത് റോക്ക്‌വുഡ് ഏലത്തോട്ടത്തിലേക്കു പോകാനുള്ള കുതിരവണ്ടി ആറ്റിനക്കരെ എത്തിക്കാൻ രണ്ടു വള്ളങ്ങൾ കൂട്ടിക്കെട്ടി കടത്ത് നടത്തിയിരുന്നു. ഇതാണ് കടവിന് ഈ പേരുവരാൻ കാരണം. പിന്നെ ആറ്റിനിരുവശവും നാട്ടുകാരേറിയതോടെ കടത്ത് ജീവിതത്തിന്റെ ഭാഗമായി. ഏറെനാളായി ഇവിടെ കടത്ത് നിലച്ചിരിക്കുകയാണ്. അതോടെ മിനിറ്റുകൾകൊണ്ട് മറുകരയിൽ എത്തിയിരുന്ന സ്ഥാനത്ത് കാൽനടയായി കിലോമീറ്ററുകൾ ചുറ്റേണ്ട ഗതികേടിലാണ് നാട്ടുകാർ. To advertise here, റോക്ക്‌വുഡ് എസ്റ്റേറ്റ്, ആമക്കുളം, ചെമ്പനഴികം, ചണ്ണമല, മൊട്ടലുംമൂട്, ആറ്റിനു കിഴക്കേക്കര തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കടത്തില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത്. മുൻപ് പൊതുമരാമത്തുവകുപ്പിനായിരുന്നു കടത്തിന്റെ ചുമതല. നിലവിൽ പഞ്ചായത്തിനാണ് മേൽനോട്ടം. എന്നാൽ വള്ളത്തിൻെറ ക്ഷമതയും സുരക്ഷിതത്വവും പരിശോധിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരോ സംവിധാനമോ ഇവർക്കില്ല. ചോർച്ചയുള്ള വള്ളത്തിനു പകരം പഞ്ചായത്ത് അധികൃതർ ഇനിയും പുതിയതു വാങ്ങാൻ കൂട്ടാക്കിയിട്ടില്ല. വള്ളത്തിന്റെ തകരാർ പരിഹരിച്ച് കടത്ത് തുടരണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. കാലങ്ങൾ കഴിഞ്ഞതോടെ കരകയറ്റിയ കടത്തുവള്ളം മണ്ണടിഞ്ഞു. വർഷംതോറും വള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കിയേ നീറ്റിലിറക്കാനാകൂ. കടത്തുകടന്ന് പുറംലോകവുമായി പെട്ടെന്ന് ബന്ധപ്പെട്ടിരുന്നവർ ഇപ്പോൾ സ്വകാര്യവാഹനങ്ങൾ വിളിക്കണം. പുതിയ വള്ളം വാങ്ങാൻ പഞ്ചായത്ത് തയ്യാറാകാത്തതാണ് കടത്ത് നിലയ്ക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. Published: 22 Mar 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
